നൂറുശതമാനം കുരുതി പൃഥ്വിരാജ് ചിത്രം, നമ്മള്‍ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന് അറിയാം: മാമുക്കോയ

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രം കുരുതിയ്ക്ക് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സംവിധാന മികവിനെയും പ്രമേയത്തെയും അഭിനയ മികവിനെക്കുറിച്ചും സംസാരിക്കുന്നവര്‍ മൂസാക്ക എന്ന മാമുക്കോയയുടെ കഥാപാത്രത്തെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. ചിത്രത്തില്‍ പകരം വെക്കാനില്ലാത്ത അഭിനയമാണ് മാമുക്കോയ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഇപ്പോഴിതാ തന്റെ മൂസാക്ക എന്ന കഥാപാത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് മാമുക്കോയ. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. എന്റെ കഥാപാത്രം എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. എന്നുകരുതി എനിക്ക് കിട്ടിയതില്‍ വച്ച് ഏറ്റവും മികച്ചത് എന്ന് പറയാന്‍ പറ്റില്ല. എനിക്ക് കിട്ടിയ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇത്. പെരുമഴക്കാലത്തിലെ കഥാപാത്രം മികച്ചതായിരുന്നു. മാമുക്കോയ പറയുന്നു.

നൂറുശതമാനം കുരുതി പൃഥ്വിരാജിന്റെ തന്നെയാണെന്ന് മാമുക്കോയ പറഞ്ഞു. തങ്ങളൊക്കെ ചെന്ന് ഓരോ വേഷം ചെയ്യുന്നു എന്നല്ലാതെ വിജയത്തിന്റെ മുഴുവന്‍ അവകാശി പൃഥ്വിരാജ് ആണെന്ന് അദ്ദേഹം വ്യക്തമാക്കി. . മനുഷ്യരെ അറിയുന്ന, അഭിനയം അറിയുന്ന, സിനിമ നന്നായി അറിയുന്ന ഒരു നല്ല വ്യക്തിയാണ് പൃഥ്വിരാജ്. ഒന്നും ചര്‍ച്ച ചെയ്യേണ്ട കാര്യംപോലും ഇല്ല നമ്മള്‍ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന് അറിയാം. നന്നായി പഠിച്ചിട്ടാണ് ഓരോന്നും ചെയ്യുന്നത്. വെറുതെ ചാടിക്കേറി ഒന്നും ചെയ്യുന്ന ആളല്ല പൃഥ്വിരാജ്. മാമുക്കോയ കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ