മമ്മൂക്കയോട് രണ്ട് സബ്ജക്ട് പറഞ്ഞിരുന്നു.. എന്നാല്‍ നമുക്ക് ആഗ്രഹമുള്ളത് കൊണ്ട് മാത്രം കാര്യമില്ലല്ലോ: ജീത്തു ജോസഫ്

മമ്മൂട്ടിക്കൊപ്പം സിനിമകള്‍ ചെയ്യാത്തതിനെ കുറിച്ച് പറഞ്ഞ് ജീത്തു ജോസഫ്. മമ്മൂട്ടിയോട് രണ്ട് സിനിമയുടെ കഥ പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് തന്നെ മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന തന്റെ ആഗ്രഹം ഇപ്പോഴും ബാക്കിയാണെന്ന് ജീത്തു പറയുന്നു.

മമ്മൂക്കയോട് രണ്ട് സബ്ജക്ട് പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. ഒന്ന് എല്ലാവര്‍ക്കും അറിയാം. ഒന്ന് ‘ദൃശ്യം’ പിന്നെ ‘മെമ്മറീസ്’. മെമ്മറീസിന്റെ സ്‌ക്രിപ്റ്റ് കൊടുത്തപ്പോള്‍ അദ്ദേഹത്തിന് കണ്‍വിന്‍സിംഗ് ആയി തോന്നിയില്ല. ഒത്തിരി വര്‍ഷം മുമ്പാണ്. എന്റെ നടക്കാതെ ഇരിക്കുന്ന വലിയൊരു ആഗ്രഹമാണ്.

ഒരു പടം എങ്ങനെയെങ്കിലും അസോസിയേറ്റ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നമുക്ക് ആഗ്രഹമുള്ളത് കൊണ്ട് മാത്രം കാര്യമില്ല. ഒരു ആക്ടറിന് സ്‌ക്രിപ്റ്റ് അയച്ചാല്‍ താനെഴുതിയത് കൊണ്ട് ഇത് മഹത്താരമാവണമെന്ന് ഒരു നിര്‍ബന്ധവും ഇല്ല, നിങ്ങള്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ലെന്ന് തന്നെ പറയാമെന്ന് താന്‍ എപ്പോഴും പറയാറുണ്ട്.

ആസിഫിന് ഒരു പടം ചെയ്യുമ്പോള്‍ അത് കണ്‍വിന്‍സ് ആവാതെ ആ സിനിമ ചെയ്യാന്‍ പറ്റുമോ. മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നാണ് ജീത്തു ജോസഫ് പറയുന്നത്. അതേസമയം, ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ ‘കൂമന്‍’ ആണ് ജീത്തുവിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ‘റാം’ ആണ് ജീത്തുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. റാമിന്റെ ഷൂട്ടിംഗ് 50 ശതമാനം കഴിഞ്ഞിട്ടേ ഉള്ളൂ. മൊറോക്ക, ഇസ്രായേല്‍, ഡല്‍ഹി തുടങ്ങിയടങ്ങളില്‍ ഇനിയും സീന്‍ ഷൂട്ട് ചെയ്യാനുണ്ടെന്നും ജീത്തു ജോസഫ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ