എന്റെ മുടിയൊക്കെ നരച്ചതാ, ഡൈയടിച്ചതാണ് ! രഹസ്യങ്ങൾ എല്ലാവരും അറിയട്ടെ ; ചിരി പടർത്തി മമ്മൂട്ടി

മലയാളികൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് മമ്മൂട്ടിയുടെ സൗന്ദര്യം. പ്രായം എഴുപത് പിന്നിട്ടിട്ടും ഇന്നും യുവതാരങ്ങൾക്കൊപ്പം പിടിച്ചു നിൽക്കുന്ന മമ്മൂട്ടി തന്റെ മുടിയെ കുറിച്ച് പറഞ്ഞ ഒരു രഹസ്യമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചിരി പടർത്തുന്നത്. തന്റെ മുടിയൊക്കെ നരച്ചതാണെന്നും അത് ഡായ് ചെയ്തിരിക്കുകയാണ് എന്നുമാണ് മമ്മൂട്ടി പറഞ്ഞത്.

ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ഷോയിൽ വച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. പൂക്കാലം എന്ന സിനിമയിലെ പ്രകടനത്തിന് നടൻ വിജയരാഘവന് മികച്ച സഹനടനുള്ള അവാർഡ് സമ്മാനിക്കുകയായിരുന്നു മമ്മൂട്ടി. പൂക്കാലത്തില്‍ മൊട്ടയടിച്ച് അഭിനയിച്ച വിജയരാഘവൻ ഇപ്പോള്‍ വന്നത് നരച്ച മുടിയായിട്ടാണ് എന്ന് മമ്മൂട്ടി ചൂണ്ടിക്കാട്ടി.

മൊട്ടയടിച്ച് കുറെ പണം നേടി. ഇനി നരച്ച മുടികൊണ്ടും വിജയരാഘവൻ പണം സ്വന്തമാക്കും എന്ന് മമ്മൂട്ടി പറഞ്ഞു. ഇല്ല താൻ ഡൈ ചെയ്യാൻ പോകുകയാണ്, അല്ലെങ്കില്‍ വൃദ്ധവേഷങ്ങളേ ലഭിക്കൂവെന്നും വിജയരാഘവൻ മറുപടി നല്‍കി. ഈ സമയത്താണ് ‘എന്റെയൊക്കെ മുടി നരച്ചതാ, ഡൈ അടിച്ചതാണ്’ എന്ന മമ്മൂട്ടിയുടെ രസകരമായ മറുപടി. രഹസ്യങ്ങള്‍ എല്ലാവരും അറിയട്ടേയെന്നും തമാശയോടെ മമ്മൂട്ടി പറഞ്ഞു.

ചെറിയ പ്രായത്തിൽ വിജയരാഘവൻ വൃദ്ധ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നും മമ്മൂട്ടി അഭിനന്ദിച്ചു. വിജയരാഘവൻ തന്റെ മകനായും അഭിനയിച്ചിട്ടുണ്ട്. ‘ഡാനി’ എന്ന ചിത്രത്തില്‍ അത്തരത്തിലൊരു കഥാപാത്രമായിരുന്നു എന്നും മമ്മൂട്ടി വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ