ഒരു യൂണിവേഴ്സിറ്റിയിൽ പോകുന്നതു പോലെയാണ് മമ്മൂക്കയുടെ അടുത്തേക്ക് പോകുന്നത്: വൈശാഖ്

മമ്മൂട്ടി നായകനായെത്തിയ- ഏറ്റവും പുതിയ ചിത്രം ‘ടർബോ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. നാല് ദിവസങ്ങൾ കൊണ്ടാണ് വൈശാഖ് സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ കയറിയത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാർലി എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി എത്തിയത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് സംസാരികുകയാണ് വൈശാഖ്.

മമ്മൂട്ടി എന്നത് ഒരു യൂണിവേഴ്സിറ്റിയാണെന്നാണ് വൈശാഖ് പറയുന്നത്. ഓരോ കാലഘട്ടങ്ങളിലും മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്തതുകൊണ്ട് തന്നെ ഈ കാലഘട്ടങ്ങളിലൊക്കെ മമ്മൂട്ടി അപ്ഡേറ്റ് ആവുന്നത് തനിക്ക് കാണാൻ കഴിഞ്ഞുവെന്നും വൈശാഖ് പറയുന്നു.

“എനിക്ക് വളരെ പ്രിയപ്പെട്ട ആളാണ് മമ്മൂക്ക. മുൻപൊക്കെ പറഞ്ഞിട്ടുള്ളതു പോലെ മമ്മൂക്ക വലിയ എഫേർട്ട് എടുത്തിട്ടുണ്ട് ടർബോയിൽ. പിന്നെ ഇതെല്ലാം സാഹചര്യങ്ങൾ ഒത്തു വരുന്നതാണ്. മാത്രമല്ല ഒരുപാട് പേരുടെ ശ്രമങ്ങളും ഉണ്ട്. ഒരു നല്ല കഥയുണ്ടാകുന്നു, അതിന്റെ ഭാ​ഗമാകുന്ന ടെക്നീഷ്യൻസ് എല്ലാം കൂടി ചേർന്ന് അതൊരു പോസിറ്റീവിലേക്ക് എത്തുമ്പോഴാണ് ഹിറ്റുകൾ ഉണ്ടാകുന്നത്. പിന്നെ മമ്മൂക്കയുടെ കൂടെ ചെയ്ത എല്ലാ സിനിമകളും വിജയിച്ചു എന്ന് പറയുന്നത് ഒരു ഭാ​ഗ്യമാണ്.

മമ്മൂക്കയുടെ കൂടെയുള്ള എല്ലാ അനുഭവങ്ങളും എനിക്ക് മറക്കാൻ പറ്റാത്തതാണ്. ഒരു യൂണിവേഴ്സിറ്റിയിൽ പോകുന്നതു പോലെയാണ് മമ്മൂക്കയുടെ അടുത്തേക്ക് പോകുന്നത്. ഓരോ കാലഘട്ടത്തിലും മമ്മൂക്കയുടെ കൂടെ ഞാൻ സിനിമ ചെയ്തിട്ടുണ്ട്. ഓരോ തവണ മമ്മൂക്കയുടെ അടുത്തേക്ക് പോകുമ്പോഴും വളരെ അപ്ഡേറ്റഡ് ആയൊരു യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത് പോലെയാണ്. മമ്മൂക്ക എപ്പോഴും കാലാനുസൃതമായ മാറ്റങ്ങളും പ്രശ്നങ്ങളുമൊക്കെയായി പുതിയ കാലഘട്ടത്തിന് അനുയോജ്യമായി നിൽക്കുന്ന ഒരാളാണ്.

അങ്ങനെയുള്ള ഒരാളുടെ അടുത്തേക്ക് ചെല്ലുമ്പോൾ സ്വഭാവികമായും അവിടെ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. പിന്നെ അദ്ദേഹത്തിന് എന്നോട് കുറച്ച് വാത്സല്യ കൂടുതലുള്ളതു കൊണ്ട്, അദ്ദേഹത്തിന്റെ കൂടെ നിൽക്കുന്ന ഓരോ നിമിഷവും നല്ല ഓർമ്മകളാണ്. അതിനെ ഞാൻ ഭാ​ഗ്യമായിട്ടാണ് കരുതുന്നത്.” എന്നാണ് സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ വൈശാഖ് പറഞ്ഞത്.

ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, സുനിൽ. ശബരീഷ് വർമ്മ, ബിന്ദു പണിക്കർ, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവർത്തിക്കുന്നുണ്ട്. വിഷ്ണു ശർമയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഭ്രമയുഗത്തിന് സംഗീത സംവിധാനം നിർവഹിച്ച ക്രിസ്റ്റോ സേവ്യർ ആണ് ടർബോയ്ക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ