പാര്‍വതിക്കെതിരായ സൈബര്‍ ആക്രമണം: ഫാന്‍സുകാരെ തള്ളി മമ്മൂട്ടി, 'ആവിഷ്‌ക്കാര സ്വാതന്ത്ര്യം പോലെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനം'

നടി പാര്‍വതിക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ ഫാന്‍സുകാരെ തള്ളി മമ്മൂട്ടി രംഗത്ത്. ആവിഷ്‌ക്കാര സ്വാതന്ത്ര്യം പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് മമ്മൂട്ടി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നടി പാര്‍വതിക്ക് എതിരെ നടന്ന ആരാധകരുടെ സൈബര്‍ ആക്രമണത്തില്‍ മമ്മൂട്ടി ആദ്യമായാണ് പ്രതികരിക്കുന്നത്. സംഭവം നടന്ന ദിവസം തന്നെ പാര്‍വതി എസ്എംഎസിലൂടെ വിവാദം അറിയിച്ചിരുന്നുവെന്നും, ഉടനെ അവരെ ആശ്വസിപ്പിച്ചിരുന്നുവെന്നും താരം പറഞ്ഞു.

പാര്‍വതി ഓണ്‍ലൈനില്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ആരാധകരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും ചോദിച്ചപ്പോള്‍ തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ

പാര്‍വതി തന്നെ ഇക്കാര്യം എനിക്ക് അന്ന് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെ പോലുളള ആള്‍ക്കാരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാന്‍ പാര്‍വതിയെ അന്ന് തന്നെ ആശ്വസിപ്പിച്ചിരുന്നു.എന്നാല്‍ പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതു കൊണ്ട് പല കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടില്ല.

വിവാദത്തിന്റെ പുറകെ ഞാന്‍ പോകാറില്ല. നമ്മുക്ക് വേണ്ടത് അര്‍ത്ഥവത്തായ സംവാദങ്ങളാണ്. സ്വാതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്.

എനിക്കു വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല.ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യവും.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ