ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു, എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്: മമ്മൂട്ടി

ആദ്യ ദിനം മുതല്‍ തന്നെ ഗംഭീര പ്രതികരണം നേടിയ ‘കണ്ണൂര്‍ സ്‌ക്വാഡ്’ ഇപ്പോള്‍ കൂടുതല്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. മുഴുവന്‍ ടീമിന്റെയും ആത്മാര്‍ഥ പരിശ്രമം ചിത്രത്തിന് പിന്നിലുണ്ടായിരുന്നെന്ന് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

”കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ചുള്ള നിങ്ങളുടെ നിരൂപണങ്ങളും അഭിപ്രായങ്ങളും ഞങ്ങള്‍ എല്ലവരുടെയും ഹൃദയം നിറയ്ക്കുകയാണ്. നിങ്ങള്‍ ഓരോരുത്തരോടും ഒരുപാട് നന്ദിയുണ്ട്. ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന ഒരു സിനിമയാണിത്. ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുമുണ്ട്. അതിന് ഒരുപാട് സ്നേഹം തിരിച്ച് കിട്ടുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം” എന്നാണ് മമ്മൂട്ടിയുടെ വാക്കുകള്‍.

അതേസമയം, കേരളത്തില്‍ 165 കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു വ്യാഴാഴ്ച ചിത്രത്തിന്റെ റിലീസ്. മികച്ച പ്രതികരണങ്ങള്‍ വന്നതോടെ 250 തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയും ഷോകളുടെ എണ്ണം കൂട്ടുകയും ചെയ്തിട്ടുണ്ട്.

കാസര്‍കോട് നടക്കുന്ന ഒരു കൊലപാതകത്തിന്റെ പിന്നിലെ പ്രതികളെ തേടി എ.എസ്.ഐ ജോര്‍ജ്, ജയന്‍, ജോസ്, മുഹമ്മദ് ഷാഫി എന്നിവര്‍ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. റോണി ഡേവിഡ്, ശബരീഷ് വര്‍മ, അസീസ് നെടുമങ്ങാട്, കിഷോര്‍, വിജയരാഘവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹമ്മദ് ഷാഫി, റോണി ഡേവിഡ് രാജ് എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കിയത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ