പുരസ്‌കാരദാന ചടങ്ങില്‍ മമ്മൂട്ടിയോട് എങ്ങനെ ഈ സിനിമ ഇത്ര വൈകാരികമായി ചെയ്തു എന്നായിരുന്നു ചോദ്യം, ലഭിച്ച മറുപടി ഇങ്ങനെ; വെളിപ്പെടുത്തി സംവിധായകന്‍..!

മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി തമിഴ് സംവിധായകന്‍ റാം ഒരുക്കിയ ചിത്രമാണ് പേരമ്പ്. മമ്മൂട്ടി, സാധന എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രം വലിയ നിരൂപക പ്രശംസയാണ് നേടിയെടുത്തത്. രോഗബാധിതയായ മകള്‍ക്കൊപ്പം ജീവിക്കുന്ന അമുദവന്‍ എന്ന അച്ഛന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ചിത്രവുമായി ബന്ധപെട്ടു ഒരാള്‍ മമ്മൂട്ടിയോട് ചോദിച്ച ഒരു ചോദ്യവും അതിനു മമ്മൂട്ടി നല്‍കിയ ഉത്തരവും എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ റാം. ഒരു പുരസ്‌കാരദാന ചടങ്ങില്‍ മമ്മൂക്കയോട് എങ്ങനെ ഈ സിനിമ ഇത്ര വൈകാരികമായി ചെയ്തു എന്നാണ് അവതാരകന്‍ ചോദിച്ചത്. അതിനു മമ്മൂട്ടി നല്‍കിയ മറുപടി, എന്റെ മകള്‍ക്കാണ് ഇത് വന്നതെങ്കില്‍ എന്ന് ഞാന്‍ ഉള്ളില്‍ ചിന്തിച്ചു എന്നാണ്. മമ്മൂട്ടി പറഞ്ഞ ആ ഉത്തരത്തില്‍ ആ നടന്റെയും ആ പിതാവിന്റെയും എല്ലാ വികാരങ്ങളും ഉണ്ടായിരുന്നു എന്നും റാം കൂട്ടിച്ചേര്‍ക്കുന്നു.

അതിമനോഹരമായി ആണ് മമ്മൂട്ടി ആ വേഷം ചെയ്തത് എന്നും ഒട്ടും നാടകീയത ഇല്ലാതെ മമ്മൂട്ടി അമുദവന് ജീവന്‍ പകര്‍ന്നെന്നും റാം പറഞ്ഞു. താന്‍ ഉദ്ദേശിക്കുന്നതിനു മുകളില്‍ ഒരു നടന്‍ അഭിനയിക്കുമ്പോള്‍ ആണ് ഒരു സംവിധായകന് ഒട്ടും സമ്മര്‍ദ്ദം ഇല്ലാതെ ജോലി ചെയ്യാന്‍ കഴിയുന്നത് എന്നും, മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ കിട്ടിയത് കൊണ്ടാണ് പേരമ്പ് പോലുള്ള ചിത്രം ഇത്ര നന്നായി ചെയ്യാന്‍ തനിക്കു സാധിച്ചതെന്നും റാം പറയുന്നു.

പാപ്പാ എന്ന മകള്‍ ആയി സാധനയും ഗംഭീര പ്രകടനം കാഴ്ച വെച്ച ചിത്രത്തില്‍ അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരും നിര്‍ണായക വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്