ബിലാലില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും?

മമ്മൂട്ടി അമല്‍ നീരദ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഖ്യാപന ശേഷം മാറിമാറി വന്ന പല സാഹചര്യങ്ങളും കോവിഡ് പ്രതിസന്ധിയും മൂലം ഈ സിനിമയുടെ ചിത്രീകരണം വര്‍ഷങ്ങളോളം വൈകി. എന്നാല്‍ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷയേകുന്നതായിരുന്നു ഈ അടുത്തിടെ നടന്ന ചില അഭിമുഖങ്ങളില്‍ ബിലാല്‍ വരുമെന്നും എന്നാല്‍ അതുടനെ ഉണ്ടാവില്ലെന്നും പറഞ്ഞത്.

തിരക്കഥ ഒന്ന് കൂടി വര്‍ക്ക് ചെയ്യണമെന്നും, ചിലപ്പോള്‍ അതിനു മുന്‍പേ മമ്മൂട്ടിയുമായി വേറെ ചെറിയ ചിത്രം ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പുതിയൊരു പ്രചരണം നടക്കുകയാണ് . ബിലാലില്‍ മമ്മൂട്ടിക്കൊപ്പം മകന്‍ ദുല്‍ഖര്‍ സല്‍മാനും അഭിനയിക്കുന്നുണ്ടെന്നും അബു എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ എത്തുന്നതെന്നുമാണ് അത്.

എന്നാല്‍ ആ വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്നും അത് വെറും കെട്ടുകഥ മാത്രമാണെന്നും മമ്മൂട്ടിയോടടുത്ത വൃത്തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നു. ബിലാല്‍ വരുമെന്നും എന്നാല്‍ അതിന്റെ ബാക്കി കാര്യങ്ങളൊന്നും തന്നെ തീരുമാനമായിട്ടില്ലെന്നുമാണ് അറിയാന്‍ സാധിക്കുന്നത്. മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടില്‍ നിന്ന് ഈ വര്‍ഷം പുറത്തു വന്ന ഭീഷ്മ പര്‍വ്വം എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

സംവിധായകന്‍ അമല്‍ നീരദിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ബിഗ് ബി. രണ്ടു വര്‍ഷം മുമ്പാണ് രണ്ടാം ഭാഗം എത്തുമെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 26-ന് ചിത്രീകരണം തുടങ്ങാനിരുന്ന സിനിമ കോവിഡ് കാരണം മാറ്റി വെയ്ക്കുകയായിരുന്നു. ഉണ്ണി ആര്‍ ആണ് ചിത്രത്തിന്റെ രചന. ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ