ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ തോന്നിയിട്ടില്ല; കാരണം തുറന്നുപറഞ്ഞ് മമ്മൂട്ടി

ആരാധകര്‍ക്കൊപ്പം തന്റെ സിനിമകള്‍ കാണാറില്ലെന്ന് മമ്മൂട്ടി. താനങ്ങനെ സിനിമ കാണാന്‍ പോവാറില്ലെന്നും ഇത്രയും തിയേറ്ററുള്ള കേരളത്തില്‍ കുറച്ച് പേരുടെ കൂടെ മാത്രം സിനിമ കണ്ടാല്‍ ശരിയാവില്ല എന്ന് തോന്നിയത് അദ്ദേഹം പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം.

‘ഒരു പ്രാവിശ്യമേ സിനിമ കാണാന്‍ പറ്റുകയുള്ളൂ. ഞാനങ്ങനെ സിനിമ കാണാന്‍ പോവാറില്ല. ഫാന്‍സിനൊപ്പമിരുന്നു സിനിമ കാണാന്‍ തോന്നിയിട്ടില്ല. ഒരു ഷോയ്ക്കല്ലേ പോവാന്‍ പറ്റൂ. കേരളത്തിലിത്രേം തിയേറ്ററുകളുണ്ട്. ഒരു ഷോയ്ക്ക് പോയിട്ട് കാര്യമില്ലല്ലോ. കുറച്ച് പേര്‍ക്ക് വേണ്ടി മാത്രം അങ്ങനെ പോവണ്ട എന്ന് വെച്ചിട്ടാണ്. പിന്നെ തിയേറ്ററില്‍ എന്റെ പ്രസന്‍സ് ഉണ്ടെങ്കില്‍ അവരുടെ റിയാക്ഷന്‍ വേറെയായിരിക്കും. അവര്‍ക്ക് സിനിമ കാണാന്‍ നേരമുണ്ടാവില്ല. ഞാന്‍ എവിടേലുമൊക്കെയിരുന്നു സിനിമ കാണും,’ മമ്മൂട്ടി പറഞ്ഞു.

‘എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണ്. സിനിമക്ക് ഇന്ന ആളെ കേറ്റും ഇന്ന ആളെ കേറ്റില്ല എന്ന് ഫിയോക് പറയാന്‍ സാധ്യതയില്ല. എല്ലാവര്‍ക്കും ടിക്കറ്റ് കൊടുത്ത് കേറ്റും. അതില്‍ ഫാന്‍സ് ഉണ്ടാവാം. ഫാന്‍സ് അല്ലാത്തവരും കാണും,’ മമ്മൂട്ടി പ്രതികരിച്ചിരുന്നു.

ഭീഷ്മ പര്‍വത്തിന് ഫാന്‍സ് ഷോ ഇല്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'