ഒരാള്‍ ഉക്രെയിനില്‍ നിന്നും ഒരാള്‍ ചൈനയില്‍ നിന്നും, സുഹൃത്തുക്കളാകുമ്പോള്‍ ഇങ്ങനെ വേണം.. പ്രാര്‍ത്ഥന മോളോട് ബഹുമാനമാണ്: മല്ലിക സുകുമാരന്‍

മലയാളത്തിലും ബോളിവുഡിലുമെല്ലാം ഗായിക എന്ന രീതിയില്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് തുടക്കം കുറിച്ചു കഴിഞ്ഞു. പ്രാര്‍ത്ഥനയെ കുറിച്ച് മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലണ്ടനിലെ ഗോള്‍ഡ്സ്മിത്ത് യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തുകയാണ് പ്രാര്‍ത്ഥന ഇപ്പോള്‍.

അവളൊരു എട്ടാം ക്ലാസ് മുതല്‍ എപ്പോഴും പറയും ജസ്റ്റിന്‍ ബീബറിന്റെ മ്യൂസിക് യൂണിവേഴ്‌സിറ്റിയില്‍ പോയി പഠിക്കുമെന്ന്. ബീബറുടെ വലിയ ഫാനാണ്. തനിക്കവളോടുള്ള ഏറ്റവും വലിയ ബഹുമാനം ഇന്ദ്രനോ പൂര്‍ണിമയോ ലണ്ടനില്‍ എവിടെയാണ് നല്ല മ്യൂസിക് യൂണിവേഴ്‌സിറ്റി എന്നൊന്നും അന്വേഷിക്കേണ്ടി വന്നില്ല.

പ്രാര്‍ത്ഥന തന്നെ കോഴ്‌സ് സെലക്റ്റ് ചെയ്ത് കാര്യങ്ങള്‍ മനസിലാക്കി ഇന്ദ്രനോടും പൂര്‍ണിമയോടും പറയുകയായിരുന്നു. കോഴ്‌സ് തന്നെ കണ്ടുപിടിച്ചു, അഡ്മിഷനെ കുറിച്ചൊക്കെ മനസിലാക്കി. ആ സമയത്ത് ഇന്ദ്രന് ഒരു മാസം അവിടെ ഷൂട്ടുണ്ടായിരുന്നു, ഇന്ദ്രനും കൂടെ ചെന്നു. തിയറിയാണ് ഇപ്പോള്‍ കൂടുതലും പഠിപ്പിക്കുന്നത്.

വല്ലപ്പോഴും പാട്ടൊക്കെ പാടിപ്പിക്കും. അതൊക്കെ അയച്ചു തരും. ഉക്രെയ്‌നിലെയും ചൈനയിലേയും കുട്ടികളാണ് റൂം മേറ്റ്‌സ്. സുഹൃത്തുക്കളെ ഉണ്ടാക്കുമ്പോള്‍ ഇങ്ങനെയുണ്ടാക്കണമെന്ന് ഞാന്‍ തമാശ പറയും, ഒരാള്‍ ഉക്രെയിനില്‍ നിന്നും ഒരാള്‍ ചൈനയില്‍ നിന്നും എന്നാണ് മല്ലിക സുകുമാരന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

മലയാളത്തില്‍ ‘മോഹന്‍ലാല്‍’, ‘ടിയാന്‍’, ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’, ‘ഹെലെന്‍’ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിട്ടുണ്ട്. ബോളിവുഡില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്രെ’ എന്ന പാട്ട് പ്രാര്‍ത്ഥന പാടിയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ