'ഈ സീനില്‍ നായകന്‍ നിങ്ങളുടെ വയറ്റില്‍ റൊട്ടി ചുടും'; തെലുങ്കില്‍ അഭിനയിച്ചപ്പോഴുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി മല്ലിക ഷെറാവത്ത്

തെലുങ്കില്‍ അഭിനയിച്ചപ്പോഴുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി മല്ലിക ഷെറാവത്ത്. ഒരു പാട്ട് ചിത്രീകരിക്കുന്നതിനിടെ സംവിധായകന്‍ തന്നോട് പറഞ്ഞ അസാധാരണ ആവശ്യത്തെക്കുറിച്ചാണ് മല്ലികയുടെ തുറന്നുപറച്ചില്‍. താന്‍ എത്ര ഹോട്ട് ആണെന്ന് കാണിക്കാന്‍ തന്റെ വയറ്റില്‍ റൊട്ടി ചുടുന്ന രംഗം ചിത്രീകരിക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടെന്ന് മല്ലിക വെളിപ്പെടുത്തി.

ഞാനൊരു തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നു. സംവിധായകന്‍ എന്നെ വന്ന് കണ്ടു. മാഡം ഞങ്ങള്‍ക്ക് നിങ്ങള്‍ എത്ര ഹോട്ട് ആണെന്ന് കാണിക്കണം എന്ന് പറഞ്ഞു. ഞാന്‍ സമ്മതിച്ചു. അതൊരു ടിപ്പിക്കല്‍ ഡാന്‍സ് രംഗം ആയിരിക്കുമെന്നാണ് കരുതിയത്. പക്ഷെ അദ്ദേഹം പിന്നീട് പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

‘ഈ സീനില്‍ നായകന്‍ നിങ്ങളുടെ വയറ്റില്‍ റൊട്ടി ചുടും’ എന്നാണ് സംവിധായകന്‍ പറഞ്ഞത്. ആ ആശയം അപ്പോള്‍ തന്നെ ഞാന്‍ നിരസിച്ചു. എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്ന് അവരോട് പറഞ്ഞു.

ഒരു സ്ത്രീയുടെ ആകര്‍ഷണീയത കാണിക്കാന്‍ അവര്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗം എന്നെ അമ്പരപ്പിക്കുന്നതായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം ഞാന്‍ ഇപ്പോള്‍ പറയാന്‍ കാരണം ആളുകളുടെ മാനസികാവസ്ഥ എന്താണെന്ന് കാണിച്ചു തരാനാണ്- മല്ലിക കൂട്ടിച്ചേര്‍ത്തു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ