'ഹോട്ട്‌നെസ് ചിത്രീകരിക്കാന്‍ വയറില്‍ മുട്ട പൊരിക്കുന്ന രംഗം വേണമെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ടു'; കരിയറിന്റെ ആദ്യകാലത്ത് നേരിടേണ്ടി വന്നത് തുറന്നു പറഞ്ഞ് മല്ലിക ഷെരാവത്

ബോളിവുഡില്‍ നിന്ന് ആദ്യകാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കു വെച്ചുള്ള മല്ലിക ഷെരാവത്തിന്റെ അഭിമുഖം ശ്രദ്ധ നേടുകയാണ്. സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളുമുണ്ടായതിന്റെ പേരിലാണ് പല പ്രൊജക്ടുകളും തനിക്ക് നഷ്ടമായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. കരിയറിന്റെ തുടക്ക കാലത്ത് പല സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും വിചിത്രമായ സ്വഭാവത്തിന് താന്‍ സാക്ഷിയായിട്ടുണ്ടെന്നും എന്നാല്‍ അതിനൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് അവരുടെ മുഖത്ത് നോക്കിപ്പറഞ്ഞെന്നും മല്ലിക വെളിപ്പെടുത്തി.

ഒരിക്കല്‍ ബോളിവുഡിലെ ഒരു പ്രശസ്തനായ നിര്‍മ്മാതാവ് ഒരു ഹോട്ട് രംഗം ചിത്രീകരിക്കാന്‍ വേണ്ടി എന്റെ വയറില്‍ മുട്ട പൊരിച്ചെടുക്കുന്നത് ചിത്രീകരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഞാനതിന് വഴങ്ങിയില്ല. അതൊന്നും സാധിക്കില്ലെന്ന് തന്നെ അയാളുടെ മുഖത്ത് നോക്കി ഞാന്‍ പറഞ്ഞു.

ഹീറോകള്‍ തന്നെയാണ് അവരുടെ ചിത്രങ്ങളില്‍ നിന്ന് എന്നെ ഒഴിവാക്കിയത്. പകരം അവരുടെ കാമുകിമാരെ ചിത്രങ്ങളില്‍ നായികമാരാക്കി. 20-30 സിനിമകള്‍ വരെ ഇത്തരത്തില്‍ എനിക്ക് നഷ്ടമായി കാണും. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അവരൊക്കെ എത്രമാത്രം വിഡ്ഢികളായിരുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നു. മല്ലിക പറഞ്ഞു.

Latest Stories

തിരഞ്ഞെടുപ്പിനിടെ ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; ജാര്‍ഗ്രാം എംപി തൃണമൂലില്‍ ചേര്‍ന്നു; കുനാര്‍ ഹേംബ്രത്തിനെതിരെ സംസ്ഥാന നേതൃത്വം

സന്തോഷ് ജോര്‍ജിനെ നമ്പരുത്; ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറയിലൂടെ ഒളിഞ്ഞു നോക്കി, ആ കാശു കൊണ്ട് കുടുംബം പോറ്റുന്നവന്‍; അധിക്ഷേപിച്ച് വിനായകന്‍

കേരളത്തില്‍ ഇന്ന് രവിലെ മുതല്‍ അതിതീവ്ര മഴ; രണ്ടു ജില്ലകളില്‍ റെഡും എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും; ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം