അക്കാര്യത്തില്‍ പൃഥ്വി മോഹന്‍ലാലിനെ കണ്ട് പഠിക്കണം, അത് ഞാനെപ്പോഴും അവനോട് പറയും

തന്നെ കാണാനായി സെറ്റിലെത്തുന്ന ആരാധകരോടൊപ്പം ചിത്രമെടുക്കാന്‍ പൃഥ്വിരാജിന് മടിയാണെന്ന് മല്ലിക സുകുമാരന്‍. അക്കാര്യത്തില്‍ മോഹന്‍ലാലിനെ കണ്ട് പഠിക്കണമെന്നാണ് താന്‍ പറയാറുള്ളതെന്നും അവര്‍ പറഞ്ഞു.

മോഹന്‍ലാല്‍ എത്ര ക്ഷീണിതനായിരുന്നാലും യാതൊരു മടിയും ഇല്ലാതെ ഫോട്ടൊയെടുക്കാന്‍ നില്‍ക്കാറുണ്ട്. പൃഥ്വിരാജിനോടും ഇത് പറയാറുണ്ട്. അടുത്തകാലത്തായി ചില മാറ്റങ്ങള്‍ പൃഥ്വിരാജിന് സംഭവിച്ചിട്ടുണ്ട് എന്നും മല്ലിക ഒരഭിമുഖത്തില്‍ പറഞ്ഞു.

‘ലൊക്കേഷനില്‍ ചെന്ന് ആരാധകര്‍ ഫോട്ടോ എടുക്കാന്‍ വിളിക്കുമ്പോള്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ പൃഥ്വിരാജിന് ഭയങ്കര മടിയാണ്. എന്ത് കഷ്ടമാണെന്നാണ് പറയുക. അതിനൊക്കെ ഞാന്‍ പൃഥ്വിയോട് പറയാറുണ്ട്, ലാലേട്ടനെ കണ്ടോ, എത്ര ക്ഷീണിച്ചിരുന്നാലും ഒരു മടിയും കൂടാതെ അവരുടെ കൂടെ നിന്ന് ഫോട്ടൊ എടുക്കുമെന്ന്.

‘ബ്രോ ഡാഡി’ സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ അതzല്ലാം ശ്രദ്ധിച്ചതാണ്. മോഹന്‍ലാലിനെ അക്കാര്യത്തില്‍ സമ്മതിക്കണം. നൂറ് പേരുടെ കൂടെയൊക്കെയാണ് അദ്ദേഹം ഫോട്ടോ എടുക്കുന്നത്.’
‘എന്നാല്‍ പത്ത് പേരെ കൂടെ എടുക്കുമ്പോഴേക്കും ഇവരൊക്കെ മതിയെന്ന് പറയും. അവരെ കുറ്റം പറഞ്ഞതല്ല, ഒരു ഷോട്ട് കഴിയുമ്പോഴേക്കും ക്ഷീണമായിരിക്കും.

എന്നിരുന്നാലും കുറച്ചൊക്കെ ചെന്ന് നിന്ന് കൊടുക്കാമല്ലോ അത് അവരുടെ സന്തോഷമല്ലെയെന്ന് ഞാന്‍ പറയാറുണ്ട്.’ മല്ലിക പറഞ്ഞു.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി