ഒരു എരുമയെ കാണിച്ചിട്ട് അതിന്റെ പുറത്ത് കയറാനാണ് എന്നോട് പറഞ്ഞത്, ഞാന്‍ പെട്ടെന്ന് ഷോക്കായി..: മാളവിക മോഹനൻ

പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’. വിക്രമാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാൻ.

ചിത്രത്തിന്റെ ട്രെയ്​ലറിന് ഗംഭീര പ്രതികരങ്ങളാണ് ലഭിച്ചത്. പുറത്തുവിട്ട ആദ്യ ഗാനത്തിനും മികച്ച പ്രശംസകളാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ചിയാൻ വിക്രമിന്റെ ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് ട്രെയ്​ലർ ഉറപ്പ് തരുന്നുണ്ട്. പിരിയഡ്- ആക്ഷൻ ചിത്രമായ തങ്കലാൻ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറാനുള്ള സാധ്യതകളാണ് ട്രെയ്​ലറിൽ കാണുന്നത്.

മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനും ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മാളവിക മോഹനൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ചിത്രീകരണ സമയത്ത് ഒരു എരുമയെ കാണിച്ചിട്ട് തന്നോട് അതിന്റെ മുകളിൽ കയറിയിരിക്കാൻ വേണ്ടി പാ രഞ്ജിത് പറഞ്ഞുവെന്നാണ് മാളവിക മോഹനൻ പറയുന്നത്.

“തങ്കലാന്റെ ഷൂട്ടെന്ന് പറയുന്നത് തന്നെ വല്ലാത്ത എക്‌സ്പീരിയന്‍സായിരുന്നു. വേറൊരു ലോകത്തിലെത്തിയതുപോലെയായിരുന്നു. ഷൂട്ട് തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഒരു സംഭവമുണ്ടായി. ഞാന്‍ മേക്കപ്പൊക്കെ ചെയ്ത് സ്‌പോട്ടിലെത്തിയപ്പോള്‍ പാ. രഞ്ജിത് ഒരു എരുമയുടെ അടുത്ത് നില്‍ക്കുകയാണ്. എന്താണ് സംഗതിയെന്നറിയാന്‍ വേണ്ടി ഞാന്‍ പുള്ളിയുടെയടുത്തേക്ക് ചെന്നു.

ആ എരുമയെ കാണിച്ചിട്ട് കൊള്ളാമോ എന്ന് ചോദിച്ചു. കൊള്ളാമെന്ന് ഞാന്‍ പറഞ്ഞതും ‘അതിന്റെ പുറത്ത് കയറി ഇരിക്ക്’ എന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഷോക്കായി. എരുമയുടെ പുറത്ത് എങ്ങനെയാ ഇരിക്കുക എന്ന് ചോദിച്ചപ്പോള്‍ ‘നീ ആരതിയാണ്, ഈ ഗ്രാമത്തിന്റെ ദേവതയാണ്. കേറിയിരുന്നേ പറ്റൂ’ എന്നാണ് പുള്ളി പറഞ്ഞത്. ഒരു തയാറെടുപ്പുമില്ലാതെ ആ എരുമയുടെ പുറത്ത് ഞാന്‍ കയറിയിരുന്നു.” എന്നാണ് ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ മാളവിക മോഹനൻ പറയുന്നത്.

പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്