രണ്ടാം ദിവസം വീണ്ടും മാമാങ്കത്തിലേക്ക് വിളി വന്നു, അതൊക്കെ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ ഇടിത്തീ വീണ പോലെയായിരുന്നു: മാളവിക മേനോന്‍

മമ്മൂട്ടിക്കൊപ്പം മാമാങ്കം സിനിമയില്‍ അഭിനയിച്ചിട്ടും തന്റെ ഭാഗങ്ങള്‍ ഒഴിവാക്കിയതിനെ കുറിച്ചുള്ള ദുഃഖം പങ്കുവെയ്ക്കുകയാണ് നടി മാളവിക മേനോന്‍. തന്റെ രംഗങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ ഇടിത്തീ വീണ പോലെയായിരുന്നു എന്ന് നടി പറയുന്നു. തുടര്‍ന്ന് മാമാങ്കം ഒഴിവാക്കേണ്ടി വന്നതിനെ കുറിച്ചാണ് മാളവിക പറയുന്നു.

മമ്മൂക്കയോടൊപ്പം മുമ്പ് മാമാങ്കത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് പല കാരണങ്ങളാലും ചിത്രീകരിച്ച പല രംഗങ്ങളും മാറ്റുകയും റീ ഷൂട്ട് ചെയ്യുകയും ചെയ്തു. ഒരു വലിയ സിനിമയില്‍ വലിയൊരു കഥാപാത്രം ചെയ്തിട്ട് ഒടുവില്‍ അതൊക്കെ മുറിച്ചു മാറ്റപ്പെട്ടപ്പോള്‍ ഇടിത്തീ വീണ പോലെയായിരുന്നു തനിക്ക് എന്ന് നടി കൗമുദി ഫ്‌ളാഷ് മൂവീസിനോട് പറഞ്ഞു.

മാമാങ്കത്തിന്റെ ഫസ്റ്റ് ഷെഡ്യൂളില്‍ ഒരു മാസത്തോളം അഭിനയിച്ചിരുന്നു. പിന്നീട് ഒരു ഗ്യാപ്പ് വന്നു. അടുത്ത ഷെഡ്യൂളില്‍ അഭിനയിക്കാന്‍ പറ്റിയില്ല. അത് അവരുടെയോ തന്റെയോ കുഴപ്പമായിരുന്നില്ല. മാമാങ്കത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ തുടങ്ങിയ സമയത്താണ് പൊറിഞ്ചുമറിയം ജോസിന്റെയും ഷൂട്ടിംഗ് തുടങ്ങിയത്.

പൊറിഞ്ചു മറിയം ജോസിലേക്ക് ഓഫര്‍ വന്നപ്പോള്‍ മാമാങ്കം ടീമുമായി താന്‍ ഡേറ്റിന്റെ കാര്യമൊക്കെ സംസാരിച്ചിരുന്നു. പക്ഷേ അവര്‍ക്ക് പല കാരണങ്ങളാലും കൃത്യമായ ഡേറ്റ് പറയാനും പറ്റിയില്ല, പൊറിഞ്ചുവില്‍ അഭിനയിച്ച് തുടങ്ങി രണ്ടാം ദിവസം മാമാങ്കത്തിലേക്ക് വീണ്ടും വിളി വന്നു. അങ്ങനെ മാമാങ്കം ഒഴിവാക്കേണ്ടി വന്നു. വല്ലാത്ത സങ്കടമായിരുന്നു ആ ദിവസം എന്ന് മാളവിക പറഞ്ഞു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി