അത്തരം ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമായി കാണുമ്പോള്‍ മേലാകെ മഞ്ഞ് വീഴുന്ന പോലെയാണ്: മാളവിക മേനോൻ

916 എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് താരമാണ് മാളവിക മേനോൻ. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ മാളവിക ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തുകയുണ്ടായി. നാദിർഷ സംവിധാനം ചെയ്യുന്ന ‘വൺസ് അപോൺ എ ടൈം’ എന്ന ചിത്രമാണ് മാളവികയുടെ ഏറ്റവും പുതിയ സിനിമ.

മോഹൻലാൽ നായകനായ ബി. ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ടിൽ ആയിരുന്നു മാളവിക ആദ്യമായി മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ മോഹൻലാലുമൊത്തുള്ള അനുഭവം പങ്കുവെക്കുകയാണ് മാളവിക.

“ആറാട്ട് ആണ് ആദ്യമായി ലാലേട്ടനൊപ്പം ചെയ്ത ചിത്രം. മമ്മൂക്ക ലാലേട്ടന്‍ എന്നൊക്കെ പറയുന്നവര്‍ക്കൊപ്പം സിനിമ ചെയ്യുക എന്നത് ഒരു ആഗ്രഹം തന്നെയായിരുന്നു. ഒരു സാധാരണ പ്രേക്ഷകയായി നമ്മള്‍ ഇവരെ ഒക്കെ കണ്ടിട്ടുണ്ട്. പക്ഷെ ഇവരുട കൂടെ നില്‍ക്കാന്‍ പറ്റും ഒരു ഫോട്ടോ എടുക്കാന്‍ പറ്റും കൂടെ അഭിനയിക്കാന്‍ പറ്റും എന്ന് പോലും ജീവിതത്തില്‍ വിചാരിച്ചിട്ടില്ല.

അത്തരം ആഗ്രഹങ്ങള്‍ ഒക്കെ യാഥാര്‍ത്ഥ്യമായി കാണുമ്പോള്‍ മേലാകെ മഞ്ഞ് വീഴുന്ന പോലെ തോന്നലാണ്. അങ്ങനെ ഒരു ഫീലിംഗ് ആണ്. നരസിംഹം ഒക്കെ പോലത്തെ ഒരു സ്‌റ്റൈലില്‍ അടുത്ത കാലത്ത് മോഹന്‍ലാലിനെ നല്ല ഭംഗിയില്‍ കാണിച്ച ചിത്രമാണ് ആറാട്ട്. അതില്‍ ഒപ്പം അഭിനയിക്കാന്‍ പറ്റി എന്നത് തന്നെയാണ് വലിയ കാര്യം.

ഞങ്ങള്‍ പക്ഷെ അധികം അങ്ങനെ സംസാരിച്ചിട്ടൊന്നുമില്ല. ഒരിക്കല്‍ ഒരു അനുഭവം ഉണ്ടായത്, അന്ന് അമ്മയുടെ ഷോ നടക്കുന്ന സമയമായിരുന്നു. അന്ന് സ്‌റ്റേജില്‍ ആശ ചേച്ചിയുടേയോ മറ്റോ പരിപാടി കഴിഞ്ഞു. അത് കഴിഞ്ഞിട്ട് അടുത്തതാണല്ലോ എന്നതുകൊണ്ട് ഞാന്‍ ഇങ്ങനെ ബാക്ക് സ്‌റ്റേജില്‍ നില്‍ക്കുകയാരുന്നു. അവര്‍ കഴിഞ്ഞ് ഇറങ്ങി. അടുത്തത് എന്റെയായിരുന്നു.

എന്റേത് കഴിഞ്ഞിട്ട് ലാലേട്ടന്റെ ഒരു പെര്‍ഫോര്‍മന്‍സ് കൂടിയുണ്ടായിരുന്നു എന്ന് തോന്നുന്നു. ഇങ്ങനെ സ്‌റ്റേജില്‍ കയറാനായി നില്‍ക്കുമ്പോള്‍ ലാലേട്ടന്‍ ഓള്‍ ദ ബെസ്റ്റ് പറഞ്ഞത് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. ഡാന്‍സിന് അന്ന് തന്നോട് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. അന്ന് ലാലേട്ടനും നല്ല കമന്റ് പറഞ്ഞു.” എന്നാണ് മാളവിക മേനോൻ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞത്.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി