നിങ്ങള്‍ ഷുഗര്‍ ഡാഡി ആകൂ, നിങ്ങള്‍ക്കിപ്പോഴും ലൈംഗികാസക്തി; കരണിനോട് മലൈക

കോഫി വിത്ത് കരണ്‍ ഷോയില്‍ താരങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് കരണ്‍ സംസാരിക്കുന്നു എന്ന് ആക്ഷേപം സ്ഥിരമാണ്. എന്നാല്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങളൊന്നും കരണ്‍ ജോഹര്‍ കാര്യമാക്കാറുമില്ല.

ഇപ്പോഴിതാ കരണ്‍ ജോഹറിന്റെ ഈ സ്വഭാവത്തെക്കുറിച്ച് മലൈക അറോറ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് മലൈക കരണിന് മറുപടി നല്‍കിയത്. ‘നിങ്ങള്‍ ഒരു റിലേഷന്‍ഷിപ്പില്‍ അല്ല, നിങ്ങള്‍ വ്യഗ്രതയില്‍ ആണ്, നിങ്ങള്‍ക്കെപ്പോഴും ആസക്തി ആണ്. നിങ്ങള്‍ പറയുന്ന എല്ലാത്തിനും ലൈംഗിക അര്‍ത്ഥമുണ്ട്, കാരണം നിങ്ങള്‍ അത് മാനിഫെസ്റ്റ് ചെയ്യുകയാണ്,’ മലൈക തമാശയോടെ കരണിനോട് പറഞ്ഞു.

കരണിന് ലൈംഗിക ദാരിദ്ര്യം ആണെന്നും അത് കൊണ്ടാണ് ഇത്തരം ചോദ്യങ്ങള്‍ വരുന്നതെന്നും മലൈക പറഞ്ഞു. ഡേറ്റിംഗ് ആപ്പ് ആണ് ഇതിന് പരിഹാരമെന്നും മലൈക സൂചിപ്പിച്ചു. പക്ഷെ തന്നെ ആരും ഇഷ്ടപ്പെടുന്നില്ല. തനിക്കും ഒരു ഷുഗര്‍ ഡാഡിയെ ലഭിക്കുമെന്ന് ഒരു ഘട്ടത്തില്‍ കരുതിയിരുന്നു. പിന്നീട് പ്രായമായതോടെ അങ്ങനെയുണ്ടാവില്ലെന്ന് മനസ്സിലായെന്നും കരണ്‍ പറഞ്ഞു. നിങ്ങള്‍ ഷുഗര്‍ ഡാഡി ആവൂയെന്നാണ് ഇതിന് മറുപടിയായി മലൈക പറഞ്ഞത്.

നടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള മൂവിംഗ് ഇന്‍ വിത്ത് മലൈക എന്ന ഷോയിലാണ് ഇരുവരും രസകരമായ ഈ സംഭാഷണം നടത്തിയത്. അടുത്തിടെ ആണ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ മലൈകയുടെ ഷോ വന്നത്.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി