കേള്‍ക്കുന്ന ആള്‍ ചിലപ്പോള്‍ എനിക്ക് വട്ടാണെന്ന് ചിന്തിക്കും, പക്ഷെ ഇതാണ് എന്റെ ക്യാരക്ടര്‍ : മേജര്‍ രവി

തനിക്ക്  കുടുംബത്തോട് അറ്റാച്ച്‌മെന്റ് ഉണ്ടെങ്കിലും അതങ്ങനെ പുറത്തു കാണിക്കാറില്ലെന്ന് നടനും സംവിധായകനുമായ  മേജര്‍ രവി . ജിഞ്ചര്‍ മീഡിയ എന്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

‘എനിക്ക് അങ്ങനെ കാണിക്കാന്‍ ഒന്നും അറിയില്ല. മകനോട് ആയാലും ശരി. എപ്പോഴും കെട്ടിപ്പിടിച്ച് മോനേ എന്നൊന്നും വിളിക്കില്ല. അതൊരുപക്ഷെ പ്രൊഫഷന്റെ ആയിരിക്കാം. മകന്‍ ജനിച്ച സമയത്ത് ഞാന്‍  കമാന്‍ഡോസ് വിഭാഗത്തിലായിരുന്നു ജോലി നോക്കിയിരുന്നത്. അന്ന് എന്‍.എസ്.ജി എന്ന് പറയുന്നത് ഏതു നിമിഷവും ജാഗരൂകരായി പ്രവര്‍ത്തിക്കേണ്ട സമയമായിരുന്നു. പഞ്ചാബ്, കശ്മീര്‍, എല്‍ടിടിഇ സംഘര്‍ഷങ്ങള്‍ എന്നിവ നിലനില്‍ക്കുന്ന കാലമായിരുന്നു അത്. ഒരു ദിവസമോ രണ്ട് ദിവസമൊക്കെയേ വീട്ടില്‍ നില്‍ക്കാന്‍ പറ്റിയിട്ടുള്ളു. പോകുന്ന പോക്കില്‍ തിരിച്ചു വരാന്‍ പറ്റുമോ എന്ന് തന്നെ ഉറപ്പില്ലായിരുന്നു. അതുകൊണ്ട് വീട്ടില്‍ ഒരു കുട്ടി വളര്‍ന്നുവരുന്ന സമയത്ത് കൂടുതല്‍ അറ്റാച്ച്‌മെന്റിലേക്ക് പോയിട്ടില്ല. അതായിരിക്കാം അങ്ങനൊരു അകല്‍ച്ചയുണ്ടാക്കിയത്’, മേജര്‍ രവി പറഞ്ഞു.

ആ അകല്‍ച്ചയുടെ അര്‍ത്ഥം മകനോട് സ്‌നേഹമില്ല എന്നല്ലെന്നും ഇത്തരം കാണിക്കലുകളോട് താത്പര്യമില്ലാത്തതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കേള്‍ക്കുന്നയാള്‍ക്ക് ചിലപ്പോള്‍ തനിക്ക് വട്ടാണെന്ന് തോന്നും. പക്ഷെ ഇതാണ് തന്റെ ക്യാരക്ടര്‍ എന്നേ അവരോട് പറയാനുള്ളുവെന്നും മേജര്‍ രവി പറഞ്ഞു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ