ഒരു സിനിമ കഴിയുമ്പോള്‍ ആളുകളുമായി ഡിറ്റാച്ച്ഡ് ആവുന്ന സ്വഭാവമാണ് എനിക്ക്: മഹിമ നമ്പ്യാർ

‘കാര്യസ്ഥൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരമാണ് മഹിമ നമ്പ്യാർ. പിന്നീട് പല സിനിമകളിലൂടെ ശ്രദ്ധേയമായ പ്രകടനം നടത്തി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറി. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആർ. ഡി. എക്സ്’ലും മികച്ച പ്രകടനമായിരുന്നു മഹിമ കാഴ്ചവെച്ചത്.

ഇപ്പോഴിതാ സിനിമകളിലെ സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് മഹിമ. ഒരു സിനിമ കഴിയുമ്പോള്‍ പൊതുവേ ആളുകളുമായി ഡിറ്റാച്ച്ഡ് ആവുന്ന സ്വഭാവമാണ് തനിക്കെന്നാണ് മഹിമ പറയുന്നത്. അതില്‍ ആണ്‍-പെണ്‍ വ്യത്യാസമൊന്നുമില്ലെന്നും മഹിമ പറയുന്നു.

“ഒരു സിനിമ കഴിയുമ്പോള്‍ പൊതുവേ ആളുകളുമായി ഡിറ്റാച്ച്ഡ് ആവുന്ന സ്വഭാവമുണ്ട്. കാണുമ്പോള്‍ ഭയങ്കര സൗഹൃദത്തില്‍ ഒക്കെ സംസാരിക്കുമെങ്കിലും ഒരു സിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സഹൃദങ്ങള്‍ ഒന്നും കാത്ത് സൂക്ഷിക്കാറില്ല. അത് പ്രത്യേകിച്ചും ആരെയും മാറ്റി നിര്‍ത്തുന്നതല്ല, തനിക്ക് പൊതുവെ അങ്ങനെ ഒരു സ്വഭാവമുണ്ട്.

അതില്‍ ആണ്‍-പെണ്‍ വ്യത്യാസമൊന്നുമില്ല. എനിക്ക് ആവശ്യമില്ലാത്ത കോണ്‍ടാക്ട്‌സ് ഞാന്‍ പൊതുവെ മെയിന്റെയ്ന്‍ ചെയ്യാറില്ല. സിനിമയില്‍ ആള്‍ക്കാരുമായി സൗഹൃദം വേണം എന്ന് നിര്‍ബന്ധമുണ്ടോ. ഞാൻ ആരോടും ബഹളം വെക്കുകയോ മുഖം ചുളിച്ച് സംസാരിക്കുകയോ അല്ലെങ്കില്‍ ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുകയോ ഒന്നും ചെയ്യാറില്ല.

അത്രയും പോരെ? അല്ലാതെ എന്തിനാണ് നമ്മള്‍ ഒരാളോട് ഭയങ്കര ഫ്രണ്ട്ഷിപ്പ് ഒക്കെ കാണിച്ച് നില്‍ക്കുന്നത്? ആ സമയത്ത് നമ്മള്‍ അവരെ വേദനിപ്പിക്കാതെ വിഷമിപ്പിക്കാതെ നിര്‍ത്തിയാല്‍ പോരെ? എന്തിനാണ് അവര്‍ക്ക് നമ്മുടെ കാര്യങ്ങളിലേക്ക് ഓവര്‍ ആയി ഇടപെടാന്‍ ഒരു സ്‌പേസ് കൊടുക്കുകയും വേദനിപ്പിക്കാനുള്ള ഒരു സാഹചര്യം നമ്മള്‍ ആയിട്ട് ഉണ്ടാക്കുകയും ചെയ്യുന്നത് . അതിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ

ഓവര്‍ ആയിട്ട് ആള്‍ക്കാര്‍ നമ്മുടെ പേഴ്‌സണല്‍ സ്‌പേസില്‍ വന്ന് ഇടപെടുമ്പോള്‍ എന്റെ സമാധാനമാണ് പോകുന്നത്. എന്നെ ഞാന്‍ മനസിലാക്കിയിടത്തോളം എന്നെ ഞാന്‍ സന്തോഷിപ്പിക്കുന്നടിത്തോളം വേറെ ഒരാള്‍ക്കും എന്നെ സന്തോഷിപ്പിക്കാന്‍ സാധിക്കില്ല. ഞാന്‍ ഒരു കാര്യത്തിന് ഒരാളോട് അഭിപ്രായം ചോദിക്കുക, അവര് അതിന് ഒരു അഭിപ്രായം പറയുക, അത് അവരുടെതാണ്. എന്റെ അഭിപ്രായമല്ല.

എനിക്ക് എന്താണോ ശരി എന്നുള്ളത്, എന്നെക്കാള്‍ നന്നായി എന്നോട് ഒരാള്‍ക്ക് പറഞ്ഞു തരാന്‍ പറ്റില്ല. അങ്ങനത്തെ ബന്ധങ്ങള്‍ എനിക്ക് ആവശ്യമില്ല. എന്നുവെച്ച് ഞാന്‍ ആരോടും മിണ്ടില്ല എന്നോ നന്നായി പെരുമാറില്ല എന്നോ അല്ല. എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. പക്ഷെ ഒരു ലിമിറ്റ് കഴിഞ്ഞിട്ട് ആരെയും എന്റെ സ്‌പേസിലേക്ക് ഇടപെടാന്‍ അനുവദിക്കാറില്ല. ഇമോഷണലി ഒരാളോട് അറ്റാച്ച്ഡ് ആവുന്ന കാര്യത്തിലാണ് ഞാന്‍ ഇത് പറയുന്നത്.” എന്നാണ് മഹിമ നമ്പ്യാർ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക