ഇതാണ് സിനിമയെ പ്രതിസന്ധിയിലാക്കുന്നതെന്ന് സംവിധായകന്‍; സിനിമയ്ക്ക് പുറമെ ചില രംഗങ്ങളും ടെലിഗ്രാമില്‍

ഫഹദ് ചിത്രം മാലിക് ചോര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ മഹേഷ് നാരായണന്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ മലയാള സിനിമയെ പ്രതിസന്ധിയിലാക്കുന്നു എന്ന് മഹേഷ് നാരായണന്‍ പ്രതികരിച്ചു. ആമസോണിലൂടെ ചിത്രം കാണണം. തന്റെ എന്നല്ല ഏത് സംവിധായകന്റെ സിനിമയായാലും പ്ലാറ്റ്ഫോമിലൂടെ ഓടിയാലേ റവന്യൂ കിട്ടൂ എന്ന് കരുതുന്ന സിനിമകള്‍ക്ക് ബുദ്ധിമുട്ടാണെന്നും സംവിധായകന്‍ പറഞ്ഞു.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കമാണ് ചിത്രത്തിന് വ്യാജ പകര്‍പ്പ് ടെലിഗ്രാം ഗ്രൂപ്പുകളില്‍ എത്തിയത്. പൈറസി തടയണമെന്ന് ടെലിഗ്രാമിനോട് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം മാലിക് മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.

ടെലിഗ്രാമിലെ വിവിധ സിനിമ ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ പകര്‍പ്പ് പ്രചരിക്കുന്നുണ്ട്. പകര്‍പ്പിന് പുറമേ ഫഹദ് ഫാസിലും നിമിഷ സജയനും ഒന്നിച്ചുള്ള സിനിമയുടെ ചില രംഗങ്ങളും പ്രചരിക്കുന്നുണ്ട്. തിയറ്റര്‍ റിലീസിനാണ് പദ്ധതി ഇട്ടിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ച അനിശ്ചിതത്വം കാരണം ചിത്രം ഡിജിറ്റല്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 27 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

Latest Stories

ഡല്‍ഹിയില്‍ നാലുനില ഫ്ലാറ്റിൽ വൻ തീപിടിത്തം: 9 പേര് മരിച്ചു, നാലുപേരുടെ നില ഗുരുതരം

ഉത്തർപ്രദേശിൽ നാല് മക്കളെ കൊലപ്പെടുത്തി അമ്മ; പ്രതി ഒളിവിൽ

പുതിയ 14 ഇന നിർദേശങ്ങൾ കൈമാറി ഇറാൻ; അതിരുകടന്നാൽ ശക്തമായി ആക്രമിക്കുമെന്ന് ട്രംപ്

ഞാൻ ഇത്രയും മോശമായി ഒരു സീസൺ പോലും കളിച്ചിട്ടില്ല, ഇത്രയും മത്സരങ്ങൾ തോറ്റിട്ടുമില്ല: ഹാർദിക് പാണ്ഡ്യ

'ഈ സീസൺ ഞങ്ങളുടെയല്ല, ഇനി ഒരു തിരിച്ച് വരവില്ല'; തുറന്ന് പറഞ്ഞ് ഹാർദിക് പാണ്ഡ്യ

ഞാൻ പറഞ്ഞു കൊടുത്ത കാര്യങ്ങൾ ഒന്നും തന്നെ ജഡേജ അനുസരിക്കുന്നില്ല: രവിചന്ദ്രൻ അശ്വിൻ

ആറാം ക്ലാസുകാരനെ ഫാനിന്റെ ഹുക്കിൽ തലകീഴായി കെട്ടി നിർത്തി, ശരീരത്തിൽ മർദിച്ചതിന്റെ പാടുകൾ; പൊലീസിന് മൊഴി നൽകി പിതാവ്

അടുത്ത വർഷം ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് നായകനാക്കിയില്ലെങ്കിൽ, അവനെ ടീം റിലീസ് ചെയ്യണം, അതാണ് നല്ലത്: സൈമൺ ഡൗൾ

ഹോസ്റ്റലുകളിൽ വിളമ്പുന്നത് വൃത്തിഹീനമായ ഭക്ഷണങ്ങൾ; ഗ്ലോബൽ എഡ്യൂക്കേഷൻ കൺസൾട്ടൻസിയുടെ ലൈസൻസ് റദ്ദാക്കി

ബംഗാളിൽ റീപോളിങ്ങിനിടെ സംഘർഷം, ബിജെപി-തൃണമൂൽ പ്രവർത്തകർ ഏറ്റുമുട്ടി; മൂന്നുപേർ അറസ്റ്റിൽ