തെലുങ്ക് എഴുതാനോ വായിക്കാനോ എനിക്കറിയില്ല; തുറന്നുപറഞ്ഞ് മഹേഷ് ബാബു

തെലുങ്ക് യുവതാരം മഹേഷ് ബാബുവിനെക്കുറിച്ച് രസകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടൊളിവുഡില്‍ അരങ്ങുവാഴുന്ന താരത്തിന് തെലുങ്ക് എഴുതാനോ വായിക്കാനോ അറിയില്ല. മഹേഷ് ബാബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പ്രാഥമിക വിദ്യാഭ്യാസം ചെന്നൈയില്‍ ആയിരുന്നതിനാല്‍ തെലുങ്ക് പഠിക്കാന്‍ കഴിഞ്ഞില്ലെന്ന് നടന്‍ പറഞ്ഞു. തമിഴ് സിനിമാ താരങ്ങളായ കാര്‍ത്തിയും വിജയ്യും മഹേഷ് ബാബുവിന്റെ സ്‌കൂള്‍ കാലഘട്ടത്തിലുള്ള സുഹൃത്തുക്കളാണ്. തന്റെ സിനിമയുടെ ഭാഗമായി നടന്ന പ്രചാരണത്തിനിടെയാണ് മഹേഷ് ബാബുവിന്റെ പ്രതികരണം.

അതേസമയം ‘സര്‍ക്കാരു വാരി പാട്ട’യാണ് മഹേഷ് ബാബുവിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മെയ് 12ന് റിലീസ് ചെയ്ത ചിത്രം ആഗോള തലത്തില്‍ 230 കോടിയാണ് നേടിയത്. കീര്‍ത്തി സുരേഷ് ആണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.

പുതുമുഖ നടിയായ സൗമ്യ മേനോനും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ രണ്ട് നായികമാരും മലയാളികള്‍ ആണെന്ന പ്രത്യേകത കൂടിയുണ്ട്. ഇവര്‍ക്ക് പുറമെ വെണ്ണലാ കിഷോര്‍, സമുദ്രക്കനി, സുബ്ബരാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്. എസ് താമനാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'