വിജയ് സാര്‍ അധികം സംസാരിക്കാറില്ല.. 'ലിയോ'യിലെ എന്റെ കഥാപാത്രം അതീവരഹസ്യമാക്കി വച്ചു, അതിന് ഒരു കാരണവുമുണ്ട്..: മഡോണ സെബാസ്റ്റ്യൻ

200 കോടി കളക്ഷന്‍ നേടി ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ് വിജയ്-ലോകേഷ് ചിത്രം ‘ലിയോ’. ചിത്രത്തിലെ മലയാളി താരങ്ങളുടെ പ്രകടനവും ചര്‍ച്ചകളില്‍ ഇടം നേടുന്നുണ്ട്. ചിത്രത്തില്‍ അതീവരഹസ്യമാക്കി വച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മഡോണ സെബാസ്റ്റ്യന്റെ എലിസ ദാസ്.

തന്റെ കഥാപാത്രം രഹസ്യമാക്കി വച്ചതിനെ കുറിച്ച് മഡോണ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ലിയോയില്‍ അഭിനയിച്ച കാര്യം രഹസ്യമാക്കി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഓക്കെ ആയിരുന്നു. റിലീസിന് മുമ്പു വരെ ലോകേഷിനോട് ചോദിച്ചിരുന്നു, ഇനിയെങ്കിലും പറയാമോ? എന്ന്.”

”ഓഡിയോ ലോഞ്ചിന് എന്തായാലും പോകാമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ ഓഡിയോ ലോഞ്ചും നടന്നില്ല. അതുകൊണ്ട് ഈ രഹസ്യം മുന്നോട്ടുപോയി. ലിയോ എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. എന്റെ എന്‍ട്രിയൊക്കെ ലോകേഷ് ബ്രില്യന്‍സ് ആണ്.”

”വിജയ് സാറിനൊപ്പം ഇതുപോലൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതു തന്നെ വലിയ കാര്യം. അതിപ്പോള്‍ എത്ര ചെറിയ വേഷമാണെങ്കിലും ഒന്നും നോക്കാതെ ഞാന്‍ അഭിനയിക്കും. അനിയത്തിയുടെ കഥാപാത്രം എന്നു മാത്രമാണ് ആദ്യം പറഞ്ഞിരുന്നത്.”

”ലിയോയില്‍ അഭിനയിക്കുന്ന കാര്യം ആകെ അറിയാമായിരുന്നത് എന്റെ അമ്മയ്ക്ക് മാത്രമാണ്. അല്ലാതെ അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പോലും പറഞ്ഞിരുന്നില്ല” എന്നാണ് മഡോണ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

വിജയ്‌യെ കുറിച്ചും മഡോണ സംസാരിക്കുന്നുണ്ട്. ”എല്ലാവരും പറയുന്നതു പോലെ വിജയ് സര്‍ അധികം സംസാരിക്കില്ല. പക്ഷേ സംസാരിച്ചു തുടങ്ങിയാല്‍ കുട്ടികളെപ്പോലെയാണ്. കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നും” എന്നാണ് മഡോണ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ