വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ സില്‍ക്ക് എന്നോട് പറഞ്ഞിട്ടുണ്ട്, സിനിമയില്‍ വിവാഹം ചെയ്തതിന് അവര്‍ നന്ദി പറഞ്ഞിരുന്നു: മധുപാല്‍

സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് സില്‍ക് സ്മിത. ഇന്ത്യന്‍ സിനിമയില്‍ ഒരു കാലത്ത് സില്‍ക് സ്മിതയുണ്ടാക്കിയ തരംഗം ചെറുതല്ല. സില്‍ക്ക് സ്മിതയ്‌ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടന്‍ മധുപാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ വിവാഹത്തെ കുറിച്ച് സില്‍ക്ക് ഒരുപാട് സ്വപ്‌നം കണ്ടിരുന്നു എന്നാണ് മധുപാല്‍ പറയുന്നത്.

സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മധുപാല്‍ സംസാരിച്ചത്. സില്‍ക്ക് സ്മിത നൂറ് ശതമാനം ജെനുവിനായിട്ടുള്ള സ്ത്രീയാണ്. താന്‍ വളരെ ആദരവോടെയും ബഹുമാനത്തോടെയാണ് ഓര്‍ക്കുന്നത്. ശരീരം മുഴുവന്‍ മേക്കപ്പിട്ടാണ് അവര്‍ വരുന്നത് തന്നെ.

കൊച്ചുകുട്ടിയെ പോലെ വിവാഹത്തെ കുറിച്ചും സിനിമയെ കുറിച്ചും മക്കളെ കുറിച്ചുമൊക്കെ സ്വപ്നം കണ്ട സ്ത്രീയായിരുന്നു സില്‍ക്ക്. അതെല്ലാം എന്നോട് പറയുകയും ചെയ്യുമായിരുന്നു. അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിലെങ്കിലും അവരെ ഒരാള്‍ വിവാഹം ചെയ്യണമെന്ന്.

പള്ളിവാതുക്കല്‍ തൊമ്മിച്ചന്‍ എന്ന സിനിമയിലാണ് അങ്ങനെയൊരു സീന്‍ ഉണ്ടായത്. സീന്‍ കഴിഞ്ഞ് പോയപ്പോള്‍ അവര്‍ എന്നോട് താങ്ക്സ് പറഞ്ഞു. ആ സിനിമയുടെ റിലീസ് കഴിഞ്ഞ് അഞ്ചോ ആറോ മാസം കഴിഞ്ഞ് അവര്‍ മരിക്കുകയും ചെയ്തു. വ്യക്തിപരമായി സില്‍ക്ക് സ്മിത ഒരുപാട് കാര്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

അവരുടെ സ്വകാര്യത എന്നോട് മാത്രമായി പറഞ്ഞതാണ്. അവര്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എന്തായാലും പറയില്ല. ഇല്ലാത്തതു കൊണ്ട് അതെങ്ങനെ പറയും. അന്ന് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ ശരിയല്ലെന്ന് തന്നെയാണ് വിശ്വാസം എന്നാണ് മധുപാല്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ