'രണ്ടു വര്‍ഷം മുമ്പ് മമ്മൂട്ടി നേരിട്ടു വന്ന് അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു'; നിരസിച്ചതിനെ കുറിച്ച് മധു

അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെ കുറിച്ച് പറഞ്ഞ് മധു. ലൂസിഫര്‍, മരക്കാര്‍ തുടങ്ങിയ സിനിമകളാണ് മധു വേണ്ടെന്ന് വച്ചത്. അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചോ എന്ന ചോദ്യത്തിനാണ് മധു സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനോട് പ്രതികരിച്ചത്.

അഭിനയത്തോടുള്ള താല്‍പ്പര്യം അവസാനിക്കുന്നില്ല. അത്രയേറെ മോഹിപ്പിക്കുന്ന ഒരു വേഷം വന്നാല്‍ നോക്കാം. ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ മാത്രം. അതും ആരോഗ്യം അനുവദിക്കുമെങ്കില്‍.

രണ്ടു വര്‍ഷം മുമ്പ് മമ്മൂട്ടി നേരിട്ടുവന്ന് അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. വണ്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മമ്മൂട്ടി വീട്ടില്‍ വന്നത്. പിറന്നാള്‍ കേക്കുമായാണ് മോഹന്‍ലാല്‍ മുമ്പ് എത്തിയത്. ഞങ്ങളൊരുമിച്ച് അന്ന് കേക്ക് മുറിച്ചു.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ജയറാം, ദിലീപ് വരെയുള്ളവരുമായി നല്ല അടുപ്പമാണ്. സിനിമയിലെ പുതിയ കുട്ടികളുമായി അധികം ഇടപഴകി പ്രവര്‍ത്തിച്ചിട്ടില്ല. പുതുതലമുറയില്‍ ആസിഫ് അലിയോടൊപ്പം അഭിനയിച്ചു. കോവിഡ് കാലം ശക്തമാകുന്നതിനു മുമ്പ് പലരും കാണാന്‍ വരാറുണ്ടായിരുന്നുവെന്നും മധു പറയുന്നു.

Latest Stories

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്