'പൊല്ലാപ്പായല്ലോ..എന്റെ കൈ വേദനിക്കുന്നു....'' എന്ന് ഇടയ്ക്കു മമ്മൂട്ടി പരാതിപ്പെട്ടിരുന്നു'

സേതുരാമയ്യരുടെ കൈ പിന്നില്‍ കെട്ടിയുള്ള ആ നടത്തത്തിന് അഞ്ചാം ഭാഗത്തിലും മാറ്റമൊന്നുമില്ല. ഇപ്പോഴിതാ സ്ഥിരം അത ചെയ്യേണ്ടി വന്നത് മമ്മൂട്ടി സ്വല്‍പ്പം വിഷമത്തിലാക്കിയെന്നാണ് സംവിധായകന്‍ മധു പറയുന്നത്.

ഷൂട്ടിങ്ങിനിടെ മമ്മൂട്ടി അറിയാതെ കൈ മാറ്റിയാല്‍ ഉടന്‍ ഞാന്‍ വിളിച്ചു പറയും.”ആശാനേ…കൈ…” പ്രൈമറി സ്‌കൂള്‍ കുട്ടികളെ നിയന്ത്രിക്കുന്ന പോലെ ഇക്കാര്യത്തില്‍ ഞാന്‍ കര്‍ശനക്കാരനായി.”ഇതു വലിയ പൊല്ലാപ്പായല്ലോ…എന്റെ കൈ വേദനിക്കുന്നു….” എന്ന് ഇടയ്ക്കു മമ്മൂട്ടി പരാതിപ്പെട്ടിരുന്നു.

”നിങ്ങള്‍ കൊണ്ടു വന്ന സ്‌റ്റൈല്‍ അല്ലേ….എങ്ങനെ മാറ്റും ആശാനേ…”എന്നു ഞാന്‍ പറയുമ്പോള്‍ അദ്ദേഹം പഴയ പോലെ വീണ്ടും കൈ പിന്നില്‍ കെട്ടി നടക്കും.സിനിമയോട് അദ്ദേഹം കാട്ടുന്ന പ്രതിബദ്ധത അംഗീകരിച്ചു കൊടുക്കേണ്ടതാണ്. അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

സേതുരാമയ്യര്‍ സീരീസിലെ മുന്‍പിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാംവട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ