'അമ്മ'യിലെ മെമ്മറി കാർഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം; ഉഷ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തളളി മാലാ പാർവതി

അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രമെന്ന് പറഞ്ഞ് നടി മാലാ പാർവതി. 2018 മുതൽ 2025 വരെ ഒരു ജനറൽ ബോഡിയിലും വിഷയം ഉന്നയിച്ചിട്ടില്ലെന്നും ഐസി അംഗമായിരുന്ന തൻറെ മുന്നിലും പരാതി വന്നിരുന്നില്ലെന്നും മാലാ പാർവതി പറയുന്നു. ഹേമാ കമ്മറ്റിക്ക് മുന്നിലും ഇങ്ങനെയൊരു പ്രശ്നം പറഞ്ഞതായി കണ്ടില്ലെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു. പൊന്നമ്മ ബാബു, പ്രിയങ്ക, ഉഷ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആരോപണവുമായി രംഗത്തു വന്നത്. നടിമാർ ദുരനുഭവങ്ങൾ പറഞ്ഞ വീഡിയോ അടങ്ങിയ മെമ്മറി കാർഡ് കുക്കു പരമേശ്വരൻറെ കയ്യിലാണ് എന്നായിരുന്നു ആരോപണം. എന്നാൽ കുക്കു പരമേശ്വരൻ അന്ന് ഒരു കമ്മറ്റിയിലും ഉണ്ടായിരുന്നില്ല എന്നാണ് മാലാ പാർവതി പറയുന്നത്.

മാലാ പാർവതി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:

അമ്മയിലെ ഇലക്ഷനും അതിനോട് അനുബന്ധിച്ച് നടക്കുന്ന വിവാദങ്ങളും മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മെമ്മറി കാർഡാണ് പുതിയ വിവാദം. അമ്മയുടെ വാർത്തകൾ ദിവസേന എന്ന രീതിയിൽ നൽകുന്ന ഒരു യൂ ട്യൂബർ പറഞ്ഞാണ് ആദ്യം ഇതിനെ കുറിച്ച് കേൾക്കുന്നത്. പിന്നെ ഉഷ ഹസീന ഹോളി ഡേ ഇന്നിൽ നടന്ന മീറ്റിംഗിനെ കുറിച്ച് പറയുകയുണ്ടായി. വിഷയത്തെ കുറിച്ച് കൂടുതൽ അറിയാൻ പലരെയും വിളിച്ച് വിഷയം തിരക്കി. 12 പേർ ചേർന്ന യോഗം വീഡിയോ ചിത്രീകരിച്ചെന്നും പിന്നീട് മെമ്മറി കാർഡ് കാണാതായെന്നും കുക്കു പരമേശ്വരൻ അതെടുത്ത് വച്ചേക്കുകയാണ് എന്ന ആരോപണവും കേട്ടു. അന്ന് എക്സിക്യുട്ടീവ് കമ്മിറ്റിയിലോ സബ് കമ്മിറ്റിയിലോ കുക്കു ഇല്ല. ഭാരവാഹികൾ പറഞ്ഞിട്ട് സഹായിക്കാനായെത്തിയതല്ലാതെ, വേറെ ബന്ധമില്ല എന്ന് കുക്കു പറഞ്ഞു.

2018 മുതൽ 2025 വരെ ഒരു ജനറൽ ബോഡിയിലും ഇത് ഉന്നയിച്ച് കേട്ടിട്ടില്ല. ഐസി അംഗമായി ചുമതലയെടുത്ത ചുരുങ്ങിയ നാളുകളിലും ഇന്ന് പരാതി ഉന്നയിക്കുന്നവർ ഈ വിഷയം ശ്രദ്ധയിൽ പെടുത്തിയിട്ടില്ല. മാത്രമല്ല കഴിഞ്ഞ വർഷം കുക്കു ഇലക്ഷന് നിന്നപ്പോൾ കുക്കുവിനെ സപ്പോർട്ട് ചെയ്യാൻ ഉഷ ഹസീന മുൻപന്തിയിൽ ഉണ്ടായിരുന്നു. ഹേമ കമ്മിറ്റിയിലോ ഹേമമമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന സമയത്തോ ഇങ്ങനെ ഒരു പ്രശ്നം മാധ്യമങ്ങളിൽ കണ്ടതുമില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ബാബുരാജിനെ പ്രകീർത്തിച്ച് കൊണ്ട് സംസാരിക്കുന്ന ഉഷ ഹസീനയും പൊന്നമ്മ ബാബുവും പറയുന്ന ആരോപണത്തെ ഇലക്ഷനുമായി ബന്ധപ്പെട്ട തന്ത്രമായാണ് ഞാൻ കാണുന്നത്.

എനിക്കെതിരെ വലിയ ആരോപണങ്ങളാണ് പൊന്നമ്മ ബാബു പറയുന്നത്. ഞാനിതിൽ നിന്ന് പിന്മാറണമെന്ന് പറഞ്ഞ് ആരെയൊക്കെയോ ഇടപെടുത്തി എന്ന്. ഞാൻ അതിശയിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട ഉഷ ഹസീനയ്ക്ക് ഞാൻ ദിവ്യ അയ്യർ ഐഎസിൻറെയും മെറിൻ ജോസഫ് ഐപിഎസിൻറെയും നമ്പറുകൾ ഷെയർ ചെയ്ത് കൊടുക്കുകയാണ് ചെയ്തത്. ഇങ്ങനെ ഒരു വിഷയം നടക്കുന്നു എന്ന് അധികാരികളെ അറിയിക്കുകയും ചെയ്തു. അറിയിച്ചിട്ടുണ്ട് എന്ന് പൊന്നമ്മ ബാബുവിന് വോയിസ് നോട്ടും ഇട്ടു. അതവർ പറയും എന്ന് പ്രതീക്ഷ എനിക്കില്ല. സ്ക്രീൻ ഷോട്ട് ഷെയർ ചെയ്യാം.

ബാബുരാജ് ഇലക്ഷന് നിൽക്കരുത് എന്ന് പറഞ്ഞത് വ്യക്തിപരമായിരുന്നില്ല. ആരോപണ വിധേയർ ഇലക്ഷനിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന അഭിപ്രായക്കാരിയാണ് ഞാൻ. നാമനിർദേശ പത്രിക പിൻവലിച്ച് അദ്ദേഹം ഇട്ട പോസ്റ്റിനെ, യൂ ട്യൂബർ വ്യാഖ്യാനിച്ച് പറഞ്ഞതിൽ പണി വരുന്നുണ്ട് എന്ന് വ്യക്തമാണ്. ശക്തർക്കെതിരെ നിൽക്കുമ്പോൾ അത് സ്വാഭാവികയുമാണ്. ഇനി വരാനിരിക്കുന്ന വലിയ അറ്റാക്കുകളുടെ മുന്നോടി ആയാണ് ഞാൻ ഈ അറ്റാക്കുകളെ കാണുന്നത്.

നെല്ലും പതിരും തിരിച്ചറിയാൻ കഴിയുന്ന, ചോറുണ്ണുന്ന മലയാളികൾ ഈ നാട്ടിലെ ജനങ്ങളെ വിശ്വാസമുണ്ട്. വരുന്ന വിഷയങ്ങൾ, അറിയുന്ന മുറയ്ക്ക് മറുപടി പറഞ്ഞ് ഞാൻ ഇവിടെ ഉണ്ടാകും. അമ്മയുടെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് പല പ്രശ്നങ്ങളും തുടങ്ങുന്നത്. അത് ഇവിടെ വിശദീകരിക്കുന്നില്ല.

ഇപ്പോഴത്തെ വിവാദം എക്സിക്യൂട്ടിവിലോ സബ് കമ്മിറ്റിയിലോ ഭാരവാഹി അല്ലാത്ത കുക്കുവിനെതിരെ എത്ര ബഹളമുണ്ടാക്കിയിട്ടും എന്ത് കാര്യം എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല. എന്നാൽ ഇതിൽ പ്രശ്നം അനുഭവിക്കുന്നവർ, നിങ്ങളുടെ യുക്തി പോലെ നിയമ സഹായം തേടുക. അല്ലാതെ മാലാ പാർവ്വതി ഇടയ്ക്ക് കയറുന്നു എന്നൊന്നും പറയണ്ട. ഞാൻ ഇതിൽ കക്ഷി അല്ല.വാട്ട്സപ്പ് ഗ്രൂപ്പിലെ അഡ്മിനും യൂ ട്യൂബറും, ഒരുമിച്ച് ഒരു പോലെ പറയുന്ന കാര്യങ്ങൾ ഒരിടത്ത് നിന്ന് ഉത്ഭവിക്കുന്നതാണെന്ന് ഞാൻ നേരത്തെ ശ്രദ്ധിച്ചതാണ്. അത് കൊണ്ട് തന്നെ വെൽ പ്ലാൻഡ് അറ്റാക്ക് ആണ്. നമുക്ക് നോക്കാം. നിയമവും, പോലീസും കോടതിയും നിങ്ങൾക്ക് മാത്രമല്ല ഉള്ളത്.

Latest Stories

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു