അമ്മയോട് വഴക്കിനില്ല; പുറത്താക്കുന്നത് വരെ ഒപ്പമുണ്ടാകും: മാലാ പാര്‍വതി

പുറത്താക്കുന്നതുവരെ ‘അമ്മ’യോടൊപ്പം എന്നും ഉണ്ടാകുമെന്ന് നടി മാലാ പാര്‍വതി. വൈസ് പ്രസിഡന്റെ മണിയന്‍പിള്ള രാജുവിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

‘ആഭ്യന്തര പരാതി പരിഹാര സമിതി, ഗവണ്മെന്റിനു കീഴിലുള്ള ഓട്ടോണോമസ് ബോഡിയാണ്. ലോവര്‍ കോര്‍ട്ടിന്റെ പവര്‍ ഉള്ള ബോഡി. അതുകൊണ്ട് തന്നെ വിജയ് ബാബുവിനെതിരെ ആക്ഷനെടുക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം സംഘടന മെയില്‍ വഴി അദ്ദേഹവുമായി ബന്ധപ്പെടുകയാണ് ചെയ്തത്.

പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അയച്ച, ഒളിവിലുള്ള ഒരാളുടെ കാര്യമാകുമ്പോള്‍ അത് പാലിക്കപ്പെടേണ്ട ചില നിയമങ്ങളെ അവഗണിക്കുകയാണ് എന്നു തോന്നി. പൊലീസിനെ അറിയിച്ചിട്ടാണോ അവര്‍ അങ്ങനെ ചെയ്തതെന്ന് അറിയില്ല. നിയമം അറിയുന്നത് ള്ള വിയോജിപ്പ് മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് ഇങ്ങനെ ഒരു പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം പിന്നീട് മറ്റു പല സ്ഥലങ്ങളിലും ഇതിനുള്ള മറുപടി പറയേണ്ടതായി വരും.

സ്ത്രീ സംഘടനയിലേക്ക് സ്ത്രീകള്‍ പോകണമെന്നാണോ സംഘടനയുടെ വൈസ് പ്രസിഡന്റ് തന്നെ പറയുന്നതെന്നു മനസ്സിലാവുന്നില്ല. അദ്ദേഹത്തോടും അമ്മയോടും എന്നും ബഹുമാനം മാത്രമേ ഉള്ളൂ. എന്നെയവിടെ നിന്നും പുറത്താക്കുന്നത് വരെ അമ്മയോടൊപ്പം എന്നും ഞാന്‍ ഉണ്ടാവും. മാലാപാര്‍വതി മനോരമയുമായുള്ള അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?