കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം, അതിന് പൈസ വേറെ; കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവെച്ച് മാലാ പാര്‍വതി

തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മാലാ പാര്‍വതി. തമിഴ് സിനിമയില്‍ നിന്ന് തനിക്ക് വന്ന ചില ഫോണ്‍ കോളുകളെക്കുറിച്ചാണ് നടി പറഞ്ഞത്. സ്വാസിക അവതാരകയായ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിലാണ് നടി ഇതേക്കുറിച്ച് മനസ്സുതുറന്നത്. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചും മറ്റും കേള്‍ക്കുമ്പോള്‍ ഭര്‍ത്താവ് എന്തെങ്കിലും പറയാറുണ്ടോ എന്ന സ്വാസികയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

‘കുറെ വര്‍ഷം മുന്‍പ് ‘ഇത് എന്ന മായം’ എന്നൊരു തമിഴ് സിനിമയില്‍ അഭിനയിച്ചിരുന്നു. അന്ന് ഞാന്‍ സിനിമയിലേക്ക് വരുന്നതേയുള്ളു. അത് കഴിഞ്ഞ് കുറെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരൊക്കെ ചെന്നൈയില്‍ നിന്ന് വിളിക്കും. കോമ്പ്രമൈസ് ചെയ്യുമോ, പാക്കേജ് ഉണ്ട്. എന്നൊക്കെ ചോദിച്ച്. ഞങ്ങള്‍ക്ക് ഇത് കോമഡിയാണ്

‘സതീശേട്ടനും എന്റെ കൂടെയിരുന്ന് ചിരിക്കും. ക്യാമറാമാന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, നടന്‍ ഇവരില്‍ ആരെ വേണമെങ്കിലും സെലക്ട് ചെയ്യാം. അതിന് പൈസ വേറെ. ഇതൊക്കെ കേട്ട് ഞങ്ങള്‍ ചിരിച്ച് മറിയും,’ നടി പറഞ്ഞു.

നമ്മുടെ’   പെണ്‍കുട്ടികളെ എല്ലാം നേരിടാനാണ് പഠിപ്പിക്കേണ്ടത്. കാരണം  ഇതുപോലെ ഒരുപാട് കാര്യങ്ങള്‍ വരും. കൂടെ വരുന്നോ എന്ന് ചോദിക്കും എന്റെ കൂടെ കിടക്കുന്നോ എന്ന് ചോദിക്കും. . ഇവരെയൊക്കെ പേടിച്ച് നമ്മള്‍ വീടിനകത്ത് ഇരിക്കേണ്ട കാര്യമില്ല. നോ എന്ന് പറഞ്ഞാല്‍ മതി.  മാലാ പാര്‍വതി കൂട്ടിച്ചേര്ർത്തു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും