ആ ഒരു ഭാവം കാജോളിന് ഇല്ല, എന്നെ ഒരൊറ്റ അടി അടിച്ച് 'പൊക്കോ പൊക്കോ' എന്ന് പറയുകയായിരുന്നു: മാല പാര്‍വതി

രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’ എന്ന ചിത്രത്തില്‍ കാജോളിനൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവച്ച് നടി മാല പാര്‍വതി. ബോളിവുഡ് താരമാണെങ്കിലും സൗഹൃദ പൂര്‍ണ്ണമായ പെരുമാറ്റം കൊണ്ട് തന്നെ കാജോള്‍ അതിശയിപ്പിച്ചു എന്നാണ് മാല പാര്‍വതി പറയുന്നത്.

വളരെ ഫ്രണ്ട്ലിയാണ് കാജോള്‍. സെറ്റില്‍ കുട്ടികളെ പോലെയാണ്. കളിക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യുന്ന ഒരാള്‍. ഒരു ദിവസം ഷോട്ട് കഴിഞ്ഞ് കട്ട് പറഞ്ഞതും ‘ഭാഗോ’ എന്നു പറഞ്ഞ് ഓടുന്നത് കണ്ടു. കാജോളിന് അന്ന് എവിടെയോ പോകാനുണ്ടായിരുന്നു.

കുറച്ച് സമയം വൈകിയതിനാലാണ് കൊച്ചു കുട്ടികളെ പോലെ ഷൂട്ട് കഴിഞ്ഞതും ഓടിയത്. സെറ്റില്‍ റിഹേഴ്‌സല്‍ കഴിയുമ്പോള്‍ തങ്ങള്‍ ഓരോരുത്തരും രേവതിയുടെ അടുത്തു പോയിട്ട് കറക്ഷന്‍ ഉണ്ടോയെന്ന് ചോദിക്കും. ഒരു തവണ മറ്റു അഭിനേതാക്കള്‍ക്കൊപ്പം താനും ക്യൂ നില്‍ക്കുകയായിരുന്നു.

കാജോളിന് തൊട്ടു മുമ്പിലായിരുന്നു താന്‍. തമാശയ്ക്ക് തന്നെ കൈ കൊണ്ട് ഒരൊറ്റ അടി അടിച്ച് ‘നിങ്ങള്‍ക്ക് കറക്ഷന്‍ ഒന്നുമില്ല, എല്ലാം കറക്ടാണ്, ഗോ ഗോ’ എന്നു പറഞ്ഞു. ബോളിവുഡിലെ ഇത്രയും വലിയൊരു നടിയാണെന്ന യാതൊരു ഭാവവും കാജോളിന് ഇല്ല.

എല്ലാവരോടും വളരെ സൗഹൃദത്തോടെയാണ് പെരുമാറ്റം എന്നാണ് മാല പാര്‍വതി പറയുന്നത്. അതുപോലെ മികച്ച അഭിനേത്രിക്കൊപ്പം മികച്ച സംവിധായിക കൂടിയാണ് രേവതി എന്നും താരം പറയുന്നുണ്ട്. അഭിനേതാക്കളെ പൂര്‍ണമായും മനസിലാക്കി സ്‌നേഹത്തോടെയും ശാന്തതയോടെയും പെരുമാറുന്ന ആളാണ് രേവതിയെന്നും മാല പാര്‍വതി വ്യക്തമാക്കി.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും