മമ്മൂക്കയുടെ അത്രയൊന്നും ആരും അനുഭവിച്ചിട്ടില്ലല്ലോ..; ടിനി ടോമിനെ ട്രോളി എംഎ നിഷാദ്

മമ്മൂട്ടിയെ വേദിയിലിരുത്തി ‘ഭ്രമയുഗം’ സ്പൂഫ് ചെയ്ത് എയറില്‍ ആയിരിക്കുകയാണ് ടിനി ടോം. വനിത ഫിലിം അവാര്‍ഡിന്റെ ഭാഗമായാണ് ടിനി ടോമിന്റെ നേതൃത്വത്തില്‍ ഭ്രമയുഗം സ്പൂഫ് സ്‌കിറ്റ് അവതരിപ്പിച്ചത്. ട്രോളുകളാണ് ഈ സ്പൂഫ് വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം കൊടുമണ്‍ പോറ്റി ആയിരുന്നു.

പെടുമണ്‍ പോറ്റി എന്ന പേരിലാണ് ടിനി ടോം സ്‌കിറ്റ് അവതരിപ്പിച്ചത്. ടിനി ടോമിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ് ഇപ്പോള്‍. ”ജസ്റ്റ് ഫോര്‍ ഹൊറര്‍. നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മള്‍ ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓര്‍ക്കുക.”

”അത്രയൊന്നും ഈ ജീവിതത്തില്‍ ആരും അനുഭവിച്ചിട്ടില്ലല്ലോ” എന്നാണ് എംഎ നിഷാദ് സ്പൂഫിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പെടുമണ്‍ പോറ്റിയായുള്ള ടിനിയുടെ പ്രകടനം നോക്കിയിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സംവിധായകന്‍ പങ്കുവച്ചത്.


ടിനി ടോമിനൊപ്പം ബിജു കുട്ടനും ഹരീഷ് കണാരനുമായിരുന്നു സ്‌കിറ്റില്‍ പങ്കെടുത്ത മറ്റ് താരങ്ങള്‍. വോട്ട് തേടി ഒരു രാഷ്ട്രീയക്കാരന്‍ മനയിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായി ഇവര്‍ അവതരിപ്പിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ