'അപ്പുക്കുട്ടന്റെ ഈ എളിമയെ ഞാന്‍ അഭിനന്ദിക്കുന്നു'; പ്രധാനമന്ത്രിയെ പ്രശംസിച്ച പ്രിയദര്‍ശനെ ട്രോളി എം.എ നിഷാദ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലാളിത്യത്തെ പ്രശംസിച്ച സംവിധായകന്‍ പ്രിയദര്‍ശനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ, പ്രിയദര്‍ശനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം.എ നിഷാദ്. ഇന്‍ ഹരിഹര്‍ നഗര്‍ ചിത്രത്തിലെ അപ്പുക്കുട്ടന്‍ മീം ആണ് എ്ം.എ നിഷാദ് പങ്കുവച്ചിരിക്കുന്നത്.

മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോദിയുടെ ചിത്രം പങ്കുവച്ച് ആയിരുന്നു പ്രിയദര്‍ശന്റെ പോസ്റ്റ്. പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്‍ശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

സമാനമായ രീതിയില്‍ അപ്പുക്കുട്ടന്‍ കുടപിടിച്ച് നില്‍ക്കുന്ന ചിത്രം “”ഞങ്ങളുടെ അപ്പുക്കുട്ടന്റെ ഈ എളിമയെ ഞാന്‍ അഭിനന്ദിക്കുന്നു”” എന്ന “മഹാദേവന്റെ” പോസ്റ്റ് പോലെ എത്തിയ മീം ആണിത്. എന്താണെന്നറിയില്ല തനിക്കും അപ്പുക്കുട്ടനോട് ഭയങ്കര ബഹുമാനമാണെന്ന് എം.എ നിഷാദ് പറയുന്നു.

“”എന്താണെന്നറിയില്ല…എനിക്കും ഭയങ്കര Appreciation ആണ്, അപ്പുകുട്ടനോട്… എന്താ ഇങ്ങനെ സിമ്പിള്‍ ആയി പറയുന്ന സംവിധായകരെ അവര്‍ക്ക് ഇഷ്ടമല്ലേ ? Dont they like ?”” എന്നാണ് എം.എ നിഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Latest Stories

58-ാം വയസിൽ മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയാറെടുത്ത് സുനിത വില്യംസ്

ഇസ്രയേലിനെതിരെ ക്യാമ്പസില്‍ ടെന്റ് കെട്ടി പ്രതിഷേധിച്ചു; ഇന്ത്യന്‍ വംശജയെയും പാക്കിസ്ഥാന്‍ സ്വദേശിയെയും അറസ്റ്റ് ചെയ്ത് അമേരിക്ക; ഇരുവരെയും പുറത്താക്കി

കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, മാമോദീസയുടെ വിചിത്രനിയമങ്ങള്‍; കുറിപ്പുമായി സാന്ദ്ര തോമസ്, ചര്‍ച്ചയാകുന്നു

സഞ്ജുവും പന്തും എന്റെ പ്രിയ താരങ്ങളാണ്, എന്നാൽ ലോകകപ്പ് ടീമിൽ അവൻ മതി; ആ ചെറുക്കനാണ് അതിന് അർഹത: സൗരവ് ഗാംഗുലി

തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല..; അശ്വന്ത് കോക്കിന്റെ പരിഹാസത്തിന് മറുപടിയുമായി 'തങ്കമണി' ആര്‍ട്ട് ഡയറക്ടര്‍

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ