ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം? ജോജുവിന് എതിരെ നടന്നത് ഹീനമായ അക്രമം: സംവിധായകന്‍ എം. പത്മകുമാര്‍

ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ അപലപിച്ച് സംവിധായകന്‍ എം പത്മകുമാര്‍. ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം എന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”ഇതാണോ കോണ്‍ഗ്രസ് സംസ്‌കാരം? ഇതാണോ സെമി കേഡര്‍ ? പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരം? എ.കെ ആന്റണി അടക്കമുള്ള ഡല്‍ഹിയിലെ നേതാക്കള്‍ മൗനം ഭജിച്ച് വീട്ടിലിരിക്കുമ്പോള്‍ കൊച്ചിയിലെ വഴിയാത്രക്കാരെ ആക്രമിക്കുകയാണോ ഇവിടുത്തെ കോണ്‍ഗ്രസുകാരുടെ സമരമുറ? ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു, അപലപിക്കുന്നു” എന്നാണ് സംവിധായകന്റെ വാക്കുകള്‍.

വൈറ്റിലയില്‍ ഗതാഗതം തടസ്സപ്പെടുത്തി ഉപരോധം സംഘടിപ്പിച്ചതിനെതിരെയാണ് ജോജു പരസ്യമായി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധിച്ചതിന് പിന്നാലെ ജോജുവിന്റെ വാഹനത്തിന്റെ ചില്ല് സമരക്കാര്‍ അടിച്ചു തകര്‍ത്തു. തിങ്കളാഴ്ച രാവിലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനങ്ങളുമായെത്തി ഉപരോധ സമരം ആരംഭിച്ചത്.

വാഹനങ്ങള്‍ റോഡില്‍ പലയിടങ്ങളിലായി നിര്‍ത്തി താക്കോല്‍ ഊരി പുറത്തിറങ്ങുകയായിരുന്നു. ഇതോടെ വൈറ്റില മുതല്‍ ഇടപ്പള്ളി വരെ ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടെയാണ് ഗതാഗതക്കുരുക്കില്‍ പെട്ട ജോജു പ്രതിഷേധവുമായി രംഗത്തെത്തിയത്.

വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയ രീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.

Latest Stories

സൂപ്പർമാൻ താരം വാങ്ങിയത് മോഹൻലാലിനേക്കാൾ കുറഞ്ഞ പ്രതിഫലം, കാരണം തിരക്കി ആരാധകർ

ഷാർജയിലെ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിൻ്റെയും മരണം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്ത് പൊലീസ്

IND VS ENG: 'അവന്മാരുടെ വിക്കറ്റുകൾ പുഷ്പം പോലെ ഞങ്ങളുടെ പിള്ളേർ വീഴ്ത്തും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് സഹ പരിശീലകൻ

IND VS ENG: ഗിൽ ഇത്രയും ഷോ കാണിക്കേണ്ട ആവശ്യമില്ല, കളിക്കളത്തിൽ വെച്ച് അവനും ആ ഒരു കാര്യം ചെയ്തിട്ടുണ്ട്: ടിം സൗത്തി

IND VS ENG: ഇമ്മാതിരി പ്രകടനത്തിന് വേണ്ടിയാണോ മോനെ കാലം നിനക്ക് രണ്ടാം അവസരം തന്നത്; വീണ്ടും ഫ്ലോപ്പായി കരുൺ നായർ

IND vs ENG: "ഋഷ​​ഭ് പന്ത് ജുറേലുമായി തന്റെ മാച്ച് ഫീ പങ്കിടണം"; ആവശ്യവുമായി മുൻ വിക്കറ്റ് കീപ്പർ

IND vs ENG: "അവൻ കോഹ്‌ലിയുടെ ശൂന്യത പൂർണമായും നികത്തി"; ഇന്ത്യൻ താരത്തെ വാനോളം പ്രശംസിച്ച് വസീം ജാഫർ

'റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; പിണറായി വിജയന്റെ 1995ലെ നിയമസഭാ പ്രസംഗം പുറത്ത്

IND vs ENG: “മുൻ ക്യാപ്റ്റനെപ്പോലെ വിരൽ ചൂണ്ടുന്നതും ഏറ്റുമുട്ടുന്നതും നിങ്ങൾക്ക് നല്ലതിനല്ല”: ഗില്ലിന്റെ ആക്രമണാത്മക സമീപനത്തെ പരിഹസിച്ച് ജോനാഥൻ ട്രോട്ട്

ആ സീൻ ഉള്ളതുകൊണ്ടാണ് 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചത്: ലാൽ ജോസ്