ആദ്യം മറ്റൊന്നായിരുന്നു പ്ലാൻ ചെയ്തത്, ബിരിയാണി സീൻ പിന്നീട് കൂട്ടിച്ചേർത്തത്: ലോകേഷ് കനകരാജ്

ലോകേഷ് കനകരാജിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ്
കാർത്തി നായകനായെത്തിയ കൈതി. വലിയ പ്രീ റിലീസ് ഹൈപ്പുകളോ മറ്റോ ഇല്ലാതെ വന്ന് ഗംഭീര വിജയം സ്വന്തമാക്കിയ സിനിമ കൂടിയാണ് കൈതി.

സിനിമയിലെ ‘ബിരിയാണി സീൻ’ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. പൊലീസുകാരെല്ലാം ബോധം കേട്ട അവശരായി പോവുമ്പോൾ കാർത്തി ബിരിയാണി കഴിക്കുന്ന രംഗം വളരെ ചർച്ചയായിരുന്നു. എന്നാൽ ഈ രംഗം സിനിമയിൽ ആദ്യം ഇല്ലായിരുന്നു എന്നാണ് ലോകേഷ് കനകരാജ് പറയുന്നത്.

‘സത്യത്തിൽ വെള്ളം കുടിക്കുന്ന സീനായിരുന്നു ഉണ്ടായിരുന്നത്. ജയിലിൽ നിന്നും വർഷങ്ങൾക്ക് ശേഷം പുറത്ത് വരുന്ന നായകൻ, എന്തുവന്നാലും ദാഹത്തിന് വെള്ളം കുടിക്കുമല്ലോ. പിന്നെ ഈ സീനിന്റെ ചർച്ചക്കിടയിലാണ് ബിരിയാണി ആക്കിയാലോ എന്ന് ആലോചിച്ചത്. മൂടിവെച്ചിരിക്കുന്ന ബിരിയാണി, സാധാരണ രംഗങ്ങളിൽ നിന്നു വ്യത്യസ്തമായി ചെയ്യാമെന്ന് വിചാരിച്ചു. കുറെ പേര് ബോധം കെട്ട് കിടക്കുമ്പോൾ അതൊന്നും മൈൻഡ് ചെയ്യാതെ ഒരാൾ ബിരിയാണി കഴിച്ചാൽ എങ്ങനെയിരിക്കും എന്ന ചിന്തയിൽ നിന്നുമാണ് ആ രംഗം ഉണ്ടായത്.”

കൈതി രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിപ്പിലാണ് തെന്നിന്ത്യൻ പ്രേക്ഷകർ. എൽസിയുവിലെ എല്ലാ കഥാപാത്രങ്ങളും കൈതി രണ്ടാം ഭാഗത്തിൽ വരുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിനിടെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ