'വ്യാജന്മാരെ പിന്തുടരരുത്'; വിശദീകരണവുമായി ലോകേഷ് കനകരാജ്

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും മൂല്യമുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. ഓരോ സിനിമയുടെ അപ്ഡേറ്റുകളും മറ്റും സോഷ്യൽ മീഡിയയിലൂടെയാണ് ലോകേഷ് അറിയിക്കുന്നത്. എന്നാൽ ഇപ്പോഴിതാ തനിക്ക് ഔദ്യോഗികമായി ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകൾ മാത്രമാണുള്ളതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.

ലോകേഷ് കനകരാജ് എന്ന പേരിൽ ഫേയ്സ്ബുക്ക് അക്കൗണ്ട് നിലവിലുണ്ട്. ഇത് ഒഫീഷ്യൽ അക്കൗണ്ട് ആണെന്ന് കരുതി നിരവധി പേരാണ് അതിൽ ലോകേഷിനെ പിന്തുടരുന്നത്. എന്നാൽ ഇന്ന് രാവിലെ ആ അക്കൗണ്ടിന്റെ പേര് ഡൈലി യോഗ എന്നാക്കുകയും നിരവധി യോഗ വീഡിയോസ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.നിരവധി ആരാധകരാണ് ലോകേഷിന്റെ ഫേയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് കമന്റ് ചെയ്യുന്നത്.

ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി ലോകേഷ് രംഗത്തെത്തിയിരിക്കുന്നത്. “ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും മാത്രമാണ് ഞാനുള്ളത്. മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കാറില്ല. വ്യാജ അക്കൗണ്ടുകള്‍ പിന്തുടരാതിരിക്കണം” എന്നാണ് എക്സിൽ ലോകേഷ് കനകരാജ് കുറിച്ചത്.

വിജയിയെ നായകനാക്കി ലിയോ എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷം രജനികാന്ത് നായകനാവുന്ന ‘തലൈവർ 171’ എന്ന് ടാഗ് ലൈൻ നൽകിയിരിക്കുന്ന ചിത്രമാണ് ലോകേഷിന്റെ ഏറ്റവും പുതിയ ചിതരം. അടുത്തവർഷം ആദ്യം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Latest Stories

മമ്മൂക്കയ്ക്കും എനിക്കും കഥ ഇഷ്ടമായി, പക്ഷെ ആ സിനിമ നടക്കില്ല..; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

ഒരൊറ്റ പോസ്റ്റിൽ എല്ലാം ഉണ്ട്, കെഎൽ രാഹുൽ സഞ്ജീവ് ഗോയങ്ക തർക്കത്തിന് തൊട്ടുപിന്നാലെ ലക്നൗ നായകൻറെ ഭാര്യ എഴുതിയത് ഇങ്ങനെ; വാക്ക് ഏറ്റെടുത്ത് ആരാധകർ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാന്‍ തീരുമാനം; കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനയും പ്രതികാരബുദ്ധിയുമെന്ന് മന്ത്രി എംബി രാജേഷ്

കോഴിക്കോട് മഴയും കനത്ത മൂടൽ മഞ്ഞും; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ഡയലോഗ്..; നൃത്തവേദിയില്‍ ട്വിസ്റ്റ്, ഹിറ്റ് ഡയലോഗുമായി നവ്യ

ചെന്നൈ രാജസ്ഥാൻ മത്സരം ആയിരുന്നില്ല നടന്നത്, ആർആർ വേഴ്സസ് ആർആർ മത്സരമായിരുന്നു; അമ്മാതിരി ചതിയാണ് ആ താരം കാണിച്ചത്: ആകാശ് ചോപ്ര

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ.. മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകള്‍ക്കപ്പുറം ശോഭിക്കട്ടെ: ആര്‍ ബിന്ദു

സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി; 5000 വളര്‍ത്തു പക്ഷികളെ ഇന്ന് കൊല്ലും; കേരളത്തിനെതിരെ കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്‌നാട്

ആ ഇന്ത്യൻ താരമാണ് എന്റെ ബാറ്റിംഗിൽ നിർണായക സ്വാധീനം ചെലുത്തിയത്, പാകിസ്ഥാൻ താരങ്ങൾ എല്ലാവരും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്: മുഹമ്മദ് റിസ്‌വാൻ

സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു