ആ കണ്ണുകള്‍, അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്, ; ഫഹദ് വേറെ ലെവലെന്ന് ലോകേഷ് കനകരാജ്!

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ലോകശ്രദ്ധ നേടുകയാണ്. തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി ഈ ചിത്രം മുന്നേറുന്നതിനിടയില്‍ നടന്‍ ഫഹദ് ഫാസിലിനെക്കുറിച്ച് തുറന്നുപറയുകയാണ് ലോകേഷ് കനകരാജ്. ബിഹൈന്‍ഡ്വുഡ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷിന്റെ പ്രതികരണം.

ഞാന്‍ വിചാരിച്ചതിലും നേര്‍വിപരീതമായിരുന്നു ഫഹദ്. കേരളത്തിലെ സൂപ്പര്‍സ്റ്റാറാണ്, അവിടെനിന്നും ഇവിടെ വന്ന് ജോലി ചെയ്യുകയാണ്. അതിന്റെ ഒന്നും അദ്ദേഹം സെറ്റില്‍ കാണിച്ചിരുന്നില്ല.
ഫഹദ് വരുമ്പോളൊക്കെ സെറ്റ് നല്ല ജോളിയായിരിക്കും. സേതു അണ്ണന്‍ (വിജയ് സേതുപതി) വന്നാല്‍ സെറ്റില്‍ ജോളിയായിരിക്കും അതുപോലെയായിരുന്നു ഫഹദും.

ഷൂട്ട് കഴിഞ്ഞാല്‍ ഒരുമിച്ച് പുറത്തുപോകും. ഷൂട്ട് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഞങ്ങളെ ‘മച്ചി’ എന്നൊക്കെ വിളിച്ചു തുടങ്ങി,’ ലോകേഷ് പറഞ്ഞു. ഫഹദെന്ന നടനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

‘ഫഹദ് എന്ന നടനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹം ഓരോ സീനിനെയും അപ്രോച്ച് ചെയ്യുന്ന രീതി വ്യത്യസ്തമാണ്. അഭിനയിക്കാത്ത പോലെയിരിക്കും പക്ഷേ അത്രയധികം ഒരു സീനില്‍ അഭിനയിക്കുന്നുണ്ടാകും. അതെങ്ങനെയാണെന്ന് മനസ്സിലായിട്ടില്ല. കണ്ണിലാണ് അഭിനയം. ഫഹദിനെ വിശ്വസിച്ച് എന്ത് വേണമെങ്കിലും എഴുതാം,’ ലോകേഷ് കനകരാജ് പറഞ്ഞു. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ