എനിക്കെതിരെ വന്ന പീഡന പരാതിക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണോയെന്ന് അന്വേഷിക്കണം: ലിജു കൃഷ്ണ

സംവിധായിക ഗീതു മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ ലിജു കൃഷ്ണ. തനിക്കെതിരെ വന്ന ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗീതു മോഹന്‍ദാസ് ആണോയെന്ന് അന്വേഷിക്കണമെന്ന് ലിജു കൃഷ്ണ പറഞ്ഞു.

ഡബ്ല്യൂസിസിയുടെ അധികാരം ഗീതു മോഹന്‍ദാസ് ദുരുപയോഗിക്കുകയായിരുന്നു. ‘പടവെട്ട്’ സിനിമയുടെ കഥ കേട്ടപ്പോള്‍ ഗീതു ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാതെ വന്നതോടെ അവര്‍ക്ക് വൈരാഗ്യമുണ്ടായി.

പീഡന പരാതിക്ക് പിന്നില്‍ ഗീതു ആണോ എന്ന് അന്വേഷിക്കണം എന്നാണ് ലിജു കൃഷ്ണ പറയുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ലിജു കൃഷ്ണയ്‌ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സിനിമാ പ്രവര്‍ത്തക കൂടിയായ യുവതി രംഗത്തെത്തിയത്.

സിനിമയുടെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി വാടകയ്ക്കെടുത്ത വീട്ടില്‍ കൊണ്ടുപോയി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി ആരോപിച്ചത്. യുവതിയുടെ പാരതിയില്‍ കേസ് എടുക്കുകയും സംവിധായകനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ലിജു കുറ്റം സമ്മതിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ