മലയാളി പ്രേക്ഷകരോട് എനിക്കൊരു അപേക്ഷയുണ്ട്..; 'ബറോസ്' കണ്ട ശേഷം ലിജോ ജോസ് പെല്ലിശേരി

‘ബറോസ്’ കണ്ട ശേഷം പ്രേക്ഷകരോട് അപേക്ഷയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മലയാളത്തില്‍ മുമ്പൊന്നും ഇല്ലാത്ത ഒരു സിനിമ എക്‌സ്പീരിയന്‍സ് ബറോസ് തരുന്നുണ്ട് എന്ന് പറഞ്ഞ് പ്രശംസിച്ചു കൊണ്ടാണ് ലിജോ ജോസ് പെല്ലിശേരിയുടെ പ്രതികരണം. ബറോസ് കണ്ടിറങ്ങിയ ശേഷമാണ് സംവിധായകന്‍ പ്രതികരിച്ചത്.

”മലയാളത്തില്‍ മുമ്പൊന്നും ഇല്ലാത്ത ഒരു സിനിമ എക്‌സ്പീരിയന്‍സ് ബറോസ് തരുന്നുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന്റെ ടെക്‌നിക്കല്‍ സൈഡ് എല്ലാം തന്നെ വളരെ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. സിനിമയിലെ ത്രീഡി എഫക്ട് വളരെ നന്നായി അനുഭവപ്പെടുന്നുണ്ട്. എനിക്ക് തോന്നുന്നു ഫാന്റസി എലമെന്റ് ഉള്ള ഒരു ബ്രോഡ്‌വേ മ്യൂസിക്കല്‍ കാണുന്ന ഒരു സുഖം ചിത്രം തരുന്നുണ്ട്.”

”മലയാളത്തിന് ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവം തരുന്ന ഒരു സിനിമയായിട്ട് മലയാളികള്‍ അതിനെ കാണണമെന്ന് എനിക്ക് ഒരു വലിയ അപേക്ഷയുണ്ട്. കാരണം ഇത് ഇവിടെ ഇല്ലാത്ത തരത്തിലുള്ള ഒരു അനുഭവമാണ്. തീര്‍ച്ചയായും കാണുക. ലാലേട്ടന് എല്ലാവിധ ആശംസകളും” എന്നാണ് ലിജോ ജോസ് പെല്ലിശേരി പറയുന്നത്.

അതേസമയം, ഡിസംബര്‍ 25ന് ആണ് ബറോസ് റിലീസ് ആയത്. ആദ്യ ദിനം തന്നെ മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും 3 കോടിക്ക് മുകളില്‍ ഓപ്പണിങ് കളക്ഷന്‍ ചിത്രം നേടിയിരുന്നു. മികച്ച ത്രീഡി അനുഭവമാണ് സിനിമ എങ്കിലും നിരാശ സമ്മാനിക്കുന്നതാണ് എന്നായിരുന്നു പ്രേക്ഷകരില്‍ പലരും അഭിപ്രായപ്പട്ടത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ