അഭിനയത്തില്‍ മോഹന്‍ലാല്‍ പകര്‍ന്ന പാഠം ലെന ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു

ജീവിതത്തില്‍ മതങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് തോന്നിയിട്ടില്ലെന്ന് ചലച്ചിത്രതാരം ലെന. മതങ്ങളില്‍ വിശ്വാസമില്ല. പക്ഷേ, ദൈവത്തില്‍ വിശ്വാസമുണ്ട്. എന്റെ മാതാപിതാക്കളും അനുജത്തിയും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും ജീവിക്കുന്നവരുമാണ്. ഞങ്ങളുടെ കുടുംബത്തില്‍ എല്ലാ മതങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ മതങ്ങള്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും പ്രസക്തിയുള്ളതായി തോന്നുന്നില്ലെന്ന് ലെന പറയുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം അഭിപ്രായങ്ങള്‍ പങ്കുവച്ചത്.

ചലച്ചിത്രമേഖലയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ലെന. 17-ാം വയസ്സില്‍ ജയറാം ചിത്രമായ സ്നേഹത്തിലൂടെയാണ് ലെന മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 20 വര്‍ഷത്തിനിപ്പുറം ഒരു വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായതായി ലെന പറയുന്നു. ഏതൊരു കഥാപാത്രം ചെയ്യുമ്പോഴും, ആ കഥാപാത്രം ആവശ്യപ്പെടുന്ന മുന്നൊരുക്കള്‍ നടത്താറുണ്ട്. അഭിനയത്തിന്റെ പാഠങ്ങള്‍ മനസ്സിലാക്കാന്‍ മോഹന്‍ലാലിന്റെ സഹായം ഒരുപാട് ലഭിച്ചിട്ടുണ്ട്. ഡയലോഗുകള്‍ മനപാഠമാക്കുന്ന ശീലമാണ് എനിക്കിപ്പോള്‍ ഈ ശൈലി കാണിച്ചു തന്നത് മോഹന്‍ലാലാണ്. സ്പിരിറ്റിന്റെ ഷൂട്ടിംഗിനിടയിലാണ് ഡയലോഗുകള്‍ വായിച്ച് മനസ്സിലാക്കി പറഞ്ഞാല്‍ എളുപ്പമായിരിക്കുമെന്നുള്ള ഉപദേശം മോഹന്‍ലാലില്‍നിന്ന് കിട്ടുന്നത്. അതില്‍പിന്നെ മനപാഠമാക്കിയാണ് ഞാന്‍ ഡയലോഗുകള്‍ പറയാറുള്ളത്.

ആകൃതി എന്ന വെയ്റ്റ്ലോസ് സെന്ററിന്റെ ഉടമകൂടിയാണിപ്പോള്‍ ലെന. എന്നാല്‍ ബിസിനസ് തന്ത്രങ്ങള്‍ പഠിച്ചുവരുന്നതേയുള്ളു എന്നാണ് താരം പറയുന്നത്. വണ്ണം കുറയ്ക്കാനായി പാടുപെട്ട സമയത്താണ്, ഫിസിയോതെറാപ്പി വഴി ഇതിനുമാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞത്. പീന്നിടാണ് ഇത്തരത്തില്‍ ഒരു സ്ഥാപനം സ്വന്തമായി തുടങ്ങിയാലെന്താ എന്ന ചിന്ത ഉണ്ടാകുന്നത്. ആകൃതി ആദ്യം ആരംഭിച്ചത് കോഴിക്കോടാണ്. ഒരു മാസം മുമ്പാണ് കൊച്ചിയില്‍ തുടങ്ങിയത്. സ്വന്തം സ്ഥാപനത്തെക്കുറിച്ച് ലെന വാചാലയാകുന്നു.

സിനിമാ മേഖലയെക്കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്
ആകെയൊരു അവ്യക്ത ഉണ്ടെന്ന് മാത്രമെയുള്ളു, അല്ലാതെ തനിക്കൊന്നും തോന്നിയിട്ടില്ലെന്നുമാണ് ലെനയുടെ അഭിപ്രായം. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അഭിപ്രായം പറയാന്‍ ലോകത്ത് ഒരുപാട് പേരുണ്ട്. അതിനാല്‍ തന്റെ അഭിപ്രായം ഇതിനിടയില്‍ അപ്രസക്തമാണെന്ന സെയ്ഫ് സ്റ്റാന്‍ഡാണ് ലെന എടുത്തത്.

Latest Stories

വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ പ്രശസ്ത കൊമേഡിയൻ ശ്യാം രംഗീല

ടി20 ലോകകപ്പ് 2024: ഇന്ത്യ സെമി പോലും കാണില്ല; പ്രവചിച്ച് വോണ്‍

പണി കിട്ടാൻ പോകുവാടാ മക്കളെ നിങ്ങൾക്ക്, പ്രമുഖ ടീമിന് അപായ സൂചന നൽകി ഇർഫാൻ പത്താൻ; പറയുന്നത് ഇങ്ങനെ

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

ഐപിഎല്‍ 2024: സിഎസ്‌കെയുടെ കാര്യം അധോഗതി, സൂപ്പര്‍ താരങ്ങള്‍ ഇന്ത്യ വിട്ടു

ഇതിഹാസം എന്നതൊക്കെ ശരി, പക്ഷെ ഇങ്ങനെ ഉള്ള പരിപാടികൾ കാണിച്ചാൽ ഉള്ള വില പോകും; ധോണിക്കെതിരെ വമ്പൻ വിമർശനം

4,03,568 വീടുകള്‍, അതില്‍ അധികം ജീവിതങ്ങള്‍; 1,00,042 വീടുകളുടെ നിര്‍മ്മാണം അതിവേഗം നടക്കുന്നു; ലൈഫ് അതിവേഗം മുന്നോട്ട്; സര്‍ക്കാരിന് അഭിമാനിക്കാം

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്