സംവിധാനവും സ്‌ക്രിപ്റ്റ് റൈറ്റിംഗും ഓണ്‍ലൈന്‍ കോഴ്‌സ് ചെയ്ത് പഠിച്ചു, ഇനി സ്വന്തമായി കോഴ്‌സ് ആരംഭിക്കുന്നു: ലെന പറയുന്നു

സംവിധാനം, സ്‌ക്രിപ്റ്റ് റൈറ്റിംഗ് ഉള്‍പ്പെടെ 21 ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പഠിച്ചെന്ന് നടി ലെന. സ്‌ക്രിപ്റ്റ് റൈറ്റിംഗ് കോഴ്‌സ് പഠിച്ച ശേഷമാണ് ‘ഓളം’ സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത് എന്ന് ലെന കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സ്വന്തമായി ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിക്കുകയാണെന്നും ലെന പറയുന്നു.

ഡയറക്ഷന്‍, സ്‌ക്രിപ്റ്റ് റൈറ്റിംഗ്, കുക്കിംഗ്, യോഗ, വര്‍ക്കൗട്ട്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോംസ് ക്രിയേറ്റ് ആന്റ് മാനേജ്‌മെന്റ് ഉള്‍പ്പെടെ 21 കോഴ്‌സുകള്‍ പഠിച്ചു. ആദ്യ ലോക്ഡൗണ്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഭാഗമാവാന്‍ കഴിഞ്ഞു. സ്‌ക്രിപ്റ്റ് റൈറ്റിംഗ് കോഴ്‌സ് പഠിച്ച ശേഷം നടത്തിയ ശ്രമത്തില്‍ രൂപപ്പെട്ടതാണ് ‘ഓളം’ സിനിമയുടെ തിരക്കഥ.

23 വര്‍ഷം നീണ്ട അഭിനയജീവിത അനുഭവവും എഴുത്തില്‍ സഹായിച്ചിട്ടുണ്ട്. സിനിമ ചെയ്യുമ്പോഴും ഏതെങ്കിലും കോഴ്‌സ് പഠിക്കുന്നുണ്ടാവും. പഠനവും സിനിമയും ഒരുപോലെ കൊണ്ടു പോവുന്ന ശീലം തുടക്കം മുതലുണ്ട്. അതു തുടരുന്നു. സ്വന്തമായി ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തനത്തിലാണ്. സിലബസ് രൂപപ്പെടുത്തിയിട്ടുണ്ട്. സെല്‍ഫ് റിയലൈസേഷന്‍ കോഴ്‌സാണ് ആരംഭിക്കുക.

ചിട്ടയായ പഠനരീതിയിലായിരിക്കും കോഴ്‌സ്. എങ്കില്‍ മാത്രമേ ഗുണകരമാവൂ. കോഴ്‌സിന്റെ ഭാഗമായി വീഡിയോ വൈകാതെ പുറത്തിറങ്ങും. പല കോഴ്‌സിനും ഭാഷാപരിമിതിയുണ്ട്. അമേരിക്കന്‍ കോഴ്‌സുകള്‍ പഠിക്കാന്‍ ഭാരിച്ച ചെലവാണ്. എന്നാല്‍ നമുക്ക് സമീപിക്കാവുന്ന വിധം വിദേശ കോഴ്‌സുകള്‍ ഇവിടെ ആരംഭിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട് എന്നും ലെന പറയുന്നു.

Latest Stories

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്