പൃഥ്വിരാജ് എന്റെ ഹീറോ: ലാലു അലക്‌സ്

അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡില്‍ ഐഡിയ ഷാജിയായി എത്തിയത് ലാലു അലക്‌സായിരുന്നു. ഇപ്പോഴിതാ അല്‍ഫോണ്‍സ് പുത്രനും പൃഥ്വിരാജിനും ഒപ്പം പ്രവൃത്തിച്ചപ്പോഴുള്ള അനുഭവം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് ലാലു അലക്‌സ്.

‘ഞാനാണ് അല്‍ഫോണ്‍സിനോട് എങ്കില്‍ നമുക്ക് ഈ കഥാപാത്രത്തിന് ഐഡിയ ഷാജിയെന്ന് പേരുകൊടുത്താലോയെന്ന് ചോദിക്കുന്നത്. അത് കൊള്ളാമെന്നായിരുന്നു അല്‍ഫോണ്‍സിന്റെയും പ്രതികരണം. പ്രേക്ഷകര്‍ ഗോള്‍ഡില്‍ കാണുന്ന ഐഡിയ ഷാജി എന്ന കഥാപാത്രത്തിനായി ഞാന്‍ നല്‍കിയത് അത് മാത്രമാണ് ബാക്കിയെല്ലാം സംവിധായകന്റേതാണ്. ഒരു ഡയറക്ടേഴ്‌സ് ആക്ടറാണ് ഞാന്‍. സംവിധായകരുടെ മനസിലുള്ള കഥാപാത്രമായി മാറാന്‍ ശ്രമിക്കും.’

എന്റെ ഹീറോയും ഡയറക്ടറുമാണ് പൃഥ്വിരാജ് സുകുമാരന്‍. അതിനേക്കാള്‍ ഉപരി പൃഥ്വിരാജിനെ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം സുകുവേട്ടന്റെ മകനാണ് എന്ന കാര്യമാണ്. പൃഥ്വി ഇന്ന് വളരെ തിരക്കുള്ള നടനും സംവിധായകനും നിര്‍മാതാവുമൊക്കെയാണ്.’ ലാലു അലക്‌സ് പറയുന്നു.

ഡ്രൈവിങ് ലൈസന്‍സ്, ബ്രോ ഡാഡി, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് സിനിമകളില്‍ പൃഥ്വിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്തു. പൃഥ്വിയുടെ കരിയറിന്റെ തുടക്കം മുതല്‍ നിരവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അയാളുടെ കരിയര്‍ അടുത്ത് നിന്ന് കണ്ട ഒരാളെന്ന നിലയില്‍ എനിക്കുറപ്പായിരുന്നു ലാലു അലക്‌സ് പറഞ്ഞു.

Latest Stories

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ