'ഈ വേളയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാന്‍ തന്നെയാണ്'; നടന്‍ സുബീഷ് സുധിയെ കുറിച്ച് ലാല്‍ജോസ്

16 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടെ ആദ്യമായി നായകനാകാന്‍ ഒരുങ്ങി സുബീഷ് സുധി. സംവിധായകന്‍ ലാല്‍ജോസ് ആണ് ഈ വാര്‍ത്ത പങ്കുവച്ച് നടന് ആശംസകളുമായി എത്തിയിരിക്കുന്നത്. സുബീഷിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റാന്‍ സാധിച്ച വ്യക്തിയെന്ന നിലയില്‍ ഈ വേളയില്‍ ഏറ്റവും സന്തോഷിക്കുന്നതും താന്‍ തന്നെയാണെന്നും ലാല്‍ജോസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

ലാല്‍ജോസിന്റെ കുറിപ്പ്:

സുബീഷ് സുധിയെന്ന അഭിനയമോഹിയായ ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നത് 2006ല്‍ ആണ്. ക്ലാസ്‌മേറ്റ്സ് എന്ന എന്റെ സിനിമയില്‍ ഒരു ചെറിയ കഥാപാത്രത്തെ സുബീഷ് അവതരിപ്പിച്ചു. സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരില്‍ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷ്. പിന്നീട് മലയാളത്തില്‍ പല സംവിധായകരുടെ സിനിമകളില്‍ സുബീഷ് ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.

സിനിമയിലേക്ക് പ്രവേശിച്ച് 16 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു വഴിത്തിരിവിലെത്തി നില്‍ക്കുകയാണ് സുബീഷ്. സുബീഷ് ആദ്യമായൊരു ചിത്രത്തില്‍ നായക വേഷത്തിലെത്തുകയാണ്. സുബീഷിനെ മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റാന്‍ സാധിച്ച വ്യക്തിയെന്ന നിലയില്‍ ഈ വേളയില്‍ ഏറ്റവും സന്തോഷിക്കുന്നതും ഞാന്‍ തന്നെയാവും.

നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് പൊതുവാള്‍, രഞ്ജിത്ത് ടി.വി എന്നിവര്‍ ചേര്‍ന്നാണ്. കൂടുതല്‍ വിവരങ്ങള്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പിന്നീട് പുറത്തു വിടുന്നതായിരിക്കും. സിനിമയോടുള്ള അഭിനിവേശവും തോറ്റു പിന്മാറാന്‍ തയാറല്ലെന്ന നിശ്ചയദാര്‍ഢ്യവും കൈമുതലാക്കിയ ഈ ചെറുപ്പക്കാരന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവില്‍ എല്ലാവിധ സ്‌നേഹവും ആശംസകളും നേരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്