എനിക്ക് ഒരിക്കലും ആ നടനെ പേടിയോടെയോ അകൽച്ചയോടെയോ കാണേണ്ടി വന്നിട്ടില്ല: ലാൽ ജോസ്

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. ശ്രീനിവാസൻ തിരക്കഥയെഴുതി മമ്മൂട്ടി നായകനായെത്തിയ ‘ഒരു മരവത്തൂര് കനവ്’ എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, അയാളും ഞാനും തമ്മിൽ, ഡയമണ്ട് നെക്‌ലെയ്സ് തുടങ്ങീ നിരവധി ഹിറ്റ് സിനിമകൾ ലാൽ ജോസ് മലയാളത്തിന് സമ്മാനിക്കുകയുണ്ടായി.

ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിലെ നായകനായ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ലാൽ ജോസ്.മമ്മൂട്ടിയെ ഒരിക്കലും പേടിയോടെയോ അകൽച്ചയോടെയോ കാണേണ്ടി വന്നിട്ടില്ല എന്നാണ് ലാൽ ജോസ് പറയുന്നത്.

“എനിക്ക് ഒരിക്കലും മമ്മൂക്കയെ അകൽച്ചയോടെയോ പേടിയോടെയോ കാണേണ്ടി വന്നിട്ടില്ല. എന്നും ഒരു വല്യേട്ടൻ എന്ന റെസ്പെക്റ്റോടെയാണ് അദ്ദേഹത്തെ ഞാൻ കാണുന്നത്. കമൽ സാറിൻ്റെ മഴയെത്തും മുമ്പേ എന്ന സിനിമയിൽ വർക്ക് ചെയ്യുമ്പോഴാണ് ഞാൻ അദ്ദേഹത്തെ പരിചയപെടുന്നത്.

അന്ന് തന്നെ എന്നെ ചീത്ത പറഞ്ഞു കൊണ്ടാണ് ഞങ്ങൾ തമ്മിൽ പരിചയം തുടങ്ങുന്നത്. എനിക്ക് അന്ന് തന്നെ അദ്ദേഹത്തെ കുറിച്ച് മനസിലായ ഒരു കാര്യമുണ്ട്. നമ്മൾ ഫേക്കല്ലെങ്കിൽ അദ്ദേഹത്തിൻ്റെ അടുത്ത് ഒന്നും പേടിക്കേണ്ട ആവശ്യമില്ല.

നമുക്ക് ചിലപ്പോൾ തെറ്റു സംഭവിക്കാം, ചില കാര്യങ്ങൾ അറിയാതിരിക്കാം. കാരണം ലോകത്ത് ഒരാൾക്ക് എല്ലാ കാര്യങ്ങളും അറിയണമെന്നില്ലല്ലോ. എന്നോട് ചോദിക്കുന്ന കാര്യങ്ങൾക്ക് ഞാൻ അറിയില്ലെങ്കിൽ അറിയില്ലെന്ന് തന്നെ പറയും. എന്റെ ആ ആറ്റിറ്റ്യൂഡാണ് പുള്ളിക്ക് ഇഷ്‌ടമായിട്ടുള്ളത് എന്നാണ് ഞാൻ കരുതുന്നത്.

കാരണം പിന്നീട് ഹരിഹരൻ സാറിൻ്റെ ഉദ്യാനപാലകൻ എന്ന സിനിമയിലേക്ക് എന്നെ അസോസിയേറ്റായി റെക്കമെൻ്റ് ചെയ്യുന്നത് മമ്മൂക്ക തന്നെയാണ്. കമൽ സാറിന്റെ ലൊക്കേഷനിൽ എന്നെ ചീത്തവിളിയായിരുന്നു. പല കാര്യങ്ങൾക്കും ചീത്ത പറഞ്ഞു.

ഞാൻ അന്ന് അസിസ്റ്റൻ്റ് ഡയറക്‌ടറാണ്. അസോസിയേറ്റ് പോലും അല്ലായിരുന്നു. പക്ഷേ അതേ ആളാണ് ‘കമലിൻ്റെ കൂടെ ഒരു പയ്യനുണ്ട്, ലാൽ ജോസഫ് എന്നാണ് പേര്. അവൻ നല്ല പയ്യനാണ്. അവനെ വിളിക്കാം’ എന്ന് പറയുന്നത്. അദ്ദേഹത്തിൻ്റെ സ്വഭാവം മനസിലാക്കി കഴിഞ്ഞാൽ പിന്നെ കുഴപ്പമില്ല.

എനിക്ക് ഏറ്റവും ഹാൻഡിൽ ചെയ്യാൻ എളുപ്പമുള്ളതായി തോന്നിയിട്ടുള്ളത് മമ്മൂക്കയെ ആണ്. ഇത്രയും നാളത്തെ പരിചയം കൊണ്ട് അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നത് എന്താണെന്ന് നമുക്ക് അറിയാം. അദ്ദേഹത്തിൻ്റെ ഭാവം മാറുമ്പോൾ തന്നെ മനസിലാകും. എന്തുകൊണ്ടാണ് അതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ” എന്നാണ് സില്ലി മോങ്ക്സിന് നൽകിയ അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞത്.

കെ. എൻ പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിനെ ആസ്പദമാക്കി പുതിയ സിനിമ ചെയ്യാനൊരുങ്ങുകയാണ് ലാൽ ജോസ്. കേരള- കർണാടക അതിർത്തി ഗ്രാമവും അവിടെയുള്ള മനുഷ്യരുടെ പകയും പ്രതികാരവും പ്രമേയമാവുന്നതാണ് പൊനം എന്ന നോവൽ.

Latest Stories

'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

'മുഖ്യമന്ത്രി ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചു, പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല'; വി ഡി സതീശൻ

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

'സമഗ്ര അന്വേഷണം നടന്നു, നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല'; പൊലീസ് റിപ്പോർട്ട്

"അദ്ദേഹം ഹലോ പറയുന്നില്ല"; ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പറുടെ ഈ​ഗോയെ കുറിച്ച് ഇർഫാൻ പത്താൻ

പൗരത്വ നിഷേധത്തിന്റെ ജനാധിപത്യ (വിരുദ്ധ) വഴികള്‍

സഞ്ജുവിനെ തഴഞ്ഞ് ഹർഭജൻ സിംഗിന്റെ ഏഷ്യാ കപ്പ് ടീം, നടക്കാത്ത തിരഞ്ഞെടുപ്പുമായി താരം

'റിസർവ് ഓപ്പണറായി ഗിൽ, സഞ്ജു അഞ്ചാം നമ്പറിൽ?'; ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ കുറിച്ച് ചോദ്യങ്ങളുമായി ആകാശ് ചോപ്ര

'ആര്‍എസ്എസ് പേറുന്നത് വെറുപ്പിന്‍റേയും വര്‍ഗീയതയുടേയും കലാപങ്ങളുടേയും വിഴുപ്പുഭാരം'; സ്വാതന്ത്ര്യ ദിനത്തിലെ പ്രസംഗത്തിൽ ആർഎസ്എസിനെ പുകഴ്ത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് മുഖ്യമന്ത്രി

“അദ്ദേഹം പട്ടിയിറച്ചി കഴിച്ചിട്ടുണ്ടെന്ന് തോന്നുന്നു, കുറേ നേരമായി കുരയ്ക്കുന്നു”; അഫ്രീദിയുടെ വായടപ്പിച്ച് ഇർഫാൻ പത്താൻ