കലങ്ങാത്തവർക്ക് കലങ്ങി കാണും എന്ന് വിചാരിക്കുന്നു; സംഘപുത്രി വിവാദത്തിൽ വിമർശകന് മറുപടിയുമായി ലക്ഷ്മി പ്രിയ

താൻ ബിജെപി അനുഭാവിയാണെന്ന് വെളിപ്പെടുത്തി നടി ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചാ വിഷയമായിരുന്നു. ബിജെപി അനുഭാവിയാണെന്നും 5ാം ക്ലാസില്‍ പഠിച്ചിരുന്നപ്പോൾ സ്കൂളിൽ എബിവിപി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ടെന്നും ലക്ഷ്മി പ്രിയ  കുറിച്ചിരുന്നു.

ഇത് നടിക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർത്തിയിരുന്നു.
ഇപ്പോഴിതാ തനിക്കെതിരെ ഉയർന്നു വന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും മറുപടിയായി നടി രംഗത്തെത്തിയിരിക്കുകയാണ്.

തന്നെ പരിഹസിച്ച ആളുടെ ഫെയ്സ്ബുക്ക് പ്രൊഫൈൽ പങ്കുവെച്ച് കൊണ്ടാണ് നടി മറുപടി നൽകിയിരിക്കുന്നത്. ലക്ഷ്മി പ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ…
കിട്ടി മക്കളെ കിട്ടി. ഇത്രയും നേരം എന്റെ സ്കൂളിൽ പഠിച്ചു എന്നും എന്റെ സ്കൂളിൽ ഞാൻ പഠിച്ച കാലയളവിൽ എ ബി വി പി ഇല്ലായിരുന്നു എന്നും പറഞ്ഞു തള്ളി മറിച്ച ആളിന്റെ പ്രൊഫൈൽ കിട്ടി എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി പുതിയ പോസ്റ്റ് പങ്ക് വെച്ചത്. നോക്കൂ ആ പ്രൊഫൈലിൽ വ്യക്തമായി എഴുതിയിരിക്കുന്നത് SVHS കുടശ്ശനാട്! SVHS എങ്ങനെ ആണ് നൂറനാട് സിബിഎംഎച്ചഎസ് ആകുന്നത്? അതും കോയ ഇതും കോയയോ? കോയ ആണ് എന്നറിയാം.95 ൽ ആണ് ഞാൻ അഞ്ചിൽ പഠിയ്ക്കുന്നത്.

96 മുതലോ 97 മുതലോ വിദ്യാർത്ഥി രാഷ്ട്രീയം സ്കൂളിൽ ഇല്ല.95 ലെ എ ബി വി പി പ്രവർത്തകരിൽ ഒരാൾ ആണ് ഇന്ന് ബിജെപി പഞ്ചായത്ത്‌ അംഗo. അല്പ്പം റീച്ച് കിട്ടാൻ വേണ്ടി സ്കൂൾ അല്ല അതിലപ്പുറം ഇവരൊക്കെ മാറ്റി പറയും. പിന്നെ ഇതേ മഹാൻ തന്നെ ഒരു കമന്റ് ൽ പറയുന്നുണ്ട്,96 ൽ പാസ്സ് ഔട്ട്‌ എന്ന്. ഞാൻ 99 ലും. 95 ൽ ഞാൻ അഞ്ചിൽ സി ബി എം ൽ ചേരുമ്പോൾ കുടശ്ശനാട് സ്കൂളിൽ നിന്നും 96 ൽ പാസ്സ് ഔട്ട്‌ ആയ മഹാൻ പൂട്ടി വച്ചിരിക്കുന്ന സ്വന്തം പ്രൊഫൈൽ ഒന്ന് തുറന്നു വച്ചിട്ട് മറുപടിയുമായി വരണം ഹേ”

രാംദാസ് എന്ന എന്റെ കൂടെ ട്യൂഷനു പഠിച്ച മഹാൻ പറയുന്നത് 99 ൽ രാഷ്ട്രീയം ഇല്ലായിരുന്നു. അതേ ഇല്ലായിരുന്നു അത് വ്യക്തമായി ഞാൻ പറയിട്ടുണ്ടല്ലോ. അതേ മഹാൻ വീണ്ടും പറയുന്നു 45 പേര് ചേർന്നാണ് സ്കൂൾ ലീഡറെ തെരഞ്ഞെടുത്തത്, ഞാൻ അല്ലായിരുന്നു സ്കൂൾ ലീഡർ എന്ന്. ശരിയാണ് എന്റെ പോസ്റ്റിൽ എവിടെ എങ്കിലും ഞാൻ സ്കൂൾ ലീഡർ എന്ന് പറഞ്ഞിട്ടുണ്ടോ?എന്റെ ക്ലാസ്സിൽ 5 ലും 10 ലും ക്ലാസ്സ്‌ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചതുമാത്രമാണ് ഞാൻ പറഞ്ഞിരിക്കുന്നത്. കലങ്ങാത്തവർക്ക് കലങ്ങി കാണും എന്ന് വിചാരിക്കുന്നു”, ലക്ഷ്മി ഫേസ്ബുക്കിൽ കുറിച്ചു.

Latest Stories

'ഹാർദിക്കിന്റെ മോശം ഫോമിന് കാരണം അവന്റെ അഹങ്കാരമാണ്, ആദ്യം അത് മാറ്റണം'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല, കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തു'; ബിജെപിക്കെതിരെ മമത

'യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം, അതനുസരിച്ചു നേതാക്കൾ പെരുമാറണം'; കെ മുരളീധരൻ

'പരിഹാസങ്ങളിൽ തളരില്ല, പരാജയത്തിൽ വിഷമമില്ല'; ട്രോളുകൾ ഗുണമാണ് ചെയ്തതെന്ന് അഞ്ജലി നായർ

'അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണക്കില്ല'; വിവാദ പരാമർശവുമായി ലക്ഷ്മിപ്രിയ

'ഞങ്ങൾ കാണാത്ത വിജയമോ നേരിടാത്ത പരാജയമോ ഇല്ല; കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ച പാർട്ടിക്ക് ഞങ്ങളേക്കാൾ 17.43 ലക്ഷം വോട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ: എം കെ സ്റ്റാലിൻ

എല്ലാവരെയും മന്ത്രിയാക്കാൻ കഴിയില്ല, എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാൻഡ് നീതിപൂർവകമായ തീരുമാനമെടുക്കും :രമേശ് ചെന്നിത്തല

“അഹങ്കാരത്തിന്റെ രാഷ്ട്രീയത്തിന് കേരളം പറഞ്ഞ ജനാധിപത്യ വിധി, “മറ്റാരുണ്ട്?” എന്ന ചോദ്യത്തിന് ജനങ്ങളുടെ മറുപടി — “ഉണ്ട്, ഞങ്ങളുണ്ട്.”

'സിപിഐഎമ്മിന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്, പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണം'; എ കെ ആന്റണി

'കമ്യൂണിസ്റ്റുകൾ പാർലമെന്ററി വ്യവസ്ഥയിൽ എത്തുമ്പോൾ പലതരം ജീർണ്ണതകൾ കടന്നുവരും, തെറ്റുതിരുത്തൽ പ്രക്രിയ പാർട്ടി സംഘടനക്കകത്ത് നടത്തേണ്ടതാണ്'; പി ജയരാജൻ