സാമന്തയ്ക്ക് എന്ത് ക്രൂരതയാണ് അനുഭവിക്കേണ്ടി വന്നത്; ധനുഷിനെയും ഐശ്വര്യയെയും ഒന്നിപ്പിക്കാമോ എന്ന് ചോദ്യത്തിന് മറുപടിയുമായി ലക്ഷ്മി രാമകൃഷ്ണന്‍

ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്.ദമ്പതിമാര്‍ എന്ന നിലയില്‍ ഐശ്വര്യയും താനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചുവെന്നുമാണ് ധനുഷ് വ്യക്തമാക്കിയത്.

ഇപ്പോഴിതാ ഇവരെ ഒന്നിപ്പിക്കാമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയും സംവിധായികയുമായ ലക്ഷ്മി രാമകൃഷ്ണന്‍. കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഷോയുടെ അവതാരകയായി ലക്ഷ്മി രാമകൃഷ്ണന്‍ വിവിധ ചാനലുകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ഒരാള്‍ ഈ ചോദ്യം ലക്ഷ്മിയോട് ഉന്നിച്ചത്.

താന്‍ അവരുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഇങ്ങനെ പരസ്യം ചെയ്യുന്നത് ശരിയല്ല. ഇത് ആരാധകരെ വഴി തെറ്റിക്കും. സെലിബ്രിറ്റികളുടെ വിവാഹമോചനം ഇന്ന് സ്വാഭാവികമായിരിക്കുകയാണ്- അയാള്‍ കൂട്ടിച്ചേര്‍ത്തു.

അതിന് ലക്ഷ്മി നല്‍കിയ മറുപടി ഇങ്ങനെ.

അവര്‍ തുറന്ന് പ്രഖ്യാപിച്ചില്ല എങ്കില്‍ വാര്‍ത്തകള്‍ വളച്ചൊടിച്ച് പുറത്ത് വരും. അതാണ് അതിന്റെ പ്രശ്നം. തെറ്റായ വിവരങ്ങള്‍ പ്രചരിക്കും. സാമന്ത മാന്യമായി വിവാഹമോചനം പ്രഖ്യാപിച്ചിട്ടും എന്തൊരു ക്രൂരതയാണ് അനുഭവിക്കേണ്ടി വന്നത്- ലക്ഷ്മി രാമകൃഷ്ണന്‍ കുറിച്ചു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ