അദ്ദേഹം മരിക്കാതിരിക്കാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു, വട്ട പൂജ്യമായിരുന്ന എന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കി മാറ്റിയത് എംടിയാണ്: കുട്ട്യേടത്തി വിലാസിനി

സിനിമയില്‍ വട്ട പൂജ്യമായിരുന്ന തന്നെ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനി ആക്കി മാറ്റിയത് എംടി വാസുദേവന്‍ നായര്‍ ആണെന്ന് നടി കുട്ട്യേടത്തി വിലാസിനി. എംടിയെ അവസാനമായി കാണാന്‍ കോഴിക്കോട്ടെ വസതിയില്‍ എത്തിയപ്പോഴാണ് വിലാസിനിമ മാധ്യമങ്ങളോട് സംസാരിച്ചത്.

വാസുവേട്ടനോട് അടുത്തു കഴിഞ്ഞാല്‍ പിന്നെ അകലാന്‍ തോന്നില്ല. അത്രയ്ക്കും നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. വാസുവേട്ടന്‍ മരിക്കരുതെന്നും അദ്ദേഹം ഒരു നൂറ് വയസുവരെയെങ്കിലും ജീവിക്കണമെന്നും ഞാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു. കാരണം എന്നെ എല്ലായിടത്തും അറിയപ്പെടുന്നത് കുട്ട്യേടത്തി ആയിട്ടാണല്ലോ. അതുകൊണ്ട് എനിക്ക് അദ്ദേഹത്തോട് ബഹുമാനവും സ്നേഹവും ആരാധനയുമാണ്.

നാടകത്തില്‍ ഞാന്‍ വലിയ നടിയാണ്. സിനിമയില്‍ ഞാന്‍ സീറോ ആയിരുന്നു. കോഴിക്കോട് വിലാസിനി എന്ന ഞാന്‍ കുട്ട്യേടത്തി വിലാസിനി ആയത് ഈ സിനിമ ചെയ്ത ശേഷമാണ്. എന്റെ പേര് കോഴിക്കോട് വിലാസിനി എന്നായിരുന്നു. അന്ന് പത്രത്തിലും നോട്ടീസിലുമെല്ലാം നല്‍കിയിരുന്നത്. അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല.

കോഴിക്കോടുള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അദ്ദേഹം അവസരം നല്‍കിയിട്ടുണ്ട്. ബാലന്‍ കെ. നായര്‍, കുതിരവട്ടം പപ്പു അടക്കം ഒരുപാട് ആളുകളെ വാസുവേട്ടന്‍ സിനിമയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതേസമയം, എംടിയുടെ തിരക്കഥയില്‍ 1971ല്‍ പിഎന്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുട്ട്യേടത്തി.

Latest Stories

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്