അമ്മയോട് വഴക്കിടുന്നത് പോലെ അമ്മായിയമ്മയോടും വഴക്കി‌ടും, ഒരുപാട് ജാഡ കാണിക്കരുത് എന്ന് പറയും : ഖുശ്‌ബു

തെന്നിന്ത്യൻ സിനിമാരംഗത്തെ പ്രിയ താരമായിരുന്നു നടി ഖുശ്‌ബു. തമിഴകത്തെ താരറാണിയായി മാറിയിരുന്ന താരം ഇപ്പോൾ രാഷ്ട്രീയത്തിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഇപ്പോഴിതാ വിവാഹജീവിതത്തിന്റെ ആദ്യനാളുകളെക്കുറിച്ചും തന്റെ അമ്മായിയമ്മയെക്കുറിച്ചും സംസാരിക്കുകയാണ് ഖുശ്ബു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബു ഇക്കാര്യം സംസാരിച്ചത്.

പുതിയൊരു കുടുംബത്തിലേക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ഒരുപാട് അഡ്ജസ്റ്റ്മെന്റുകൾ ചെയ്യണമെന്നും പറയുകയാണ് താരം. സാഹ​ചര്യം മനസിലാക്കി ജീവിതം മെച്ചപ്പെടുത്താനാണ് അഡ്ജസ്റ്റ്മെന്റുകൾ ചെയുന്നത് എന്നും ഖുശ്‌ബു പറഞ്ഞു.

കാരണം അവർക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് നിങ്ങൾക്ക് തോന്നും. അത് പറയാൻ എന്നെങ്കിലും ദേഷ്യം വരുമ്പോൾ തോന്നും. എന്നാൽ അഡ്ജസ്റ്റമെന്റ് ചെയ്യുന്നത് സാഹ​ചര്യം മനസിലാക്കി ജീവിതം മെച്ചപ്പെടുത്താനാണെന്നും ഖുശ്ബു പറഞ്ഞു.

‘സിനിമാലോകവുമായി ബന്ധമില്ലാത്ത ഒരു വീട്ടിലേക്ക് വന്നപ്പോൾ കുറച്ച് ബുദ്ധിമുട്ടായിരുന്നു. അമ്മായിയമ്മയെ മനസിലാക്കാൻ പ്രയാസപ്പെട്ടു. അമ്മായിയമ്മയ്ക്ക് എന്നെ മനസിലാക്കുന്നതിലും പ്രശ്നങ്ങൾ ഉണ്ടായി.

‘ഞാൻ അമ്മായിയമ്മയോട് വഴക്കിട്ടില്ല എന്ന് പറയാൻ പറ്റില്ല. വലിയ വഴക്കുണ്ടായിട്ടുണ്ട്. അമ്മയോട് വഴക്കിടുന്നത് പോലെ അവരോടും വഴക്കി‌ടും. ഒരു ദിവസം സംസാരിക്കാതിരിക്കും. അടുത്ത ദിവസം പോയി സംസാരിക്കും. വല്ലാതെ ജാഡ കാണിച്ചാൽ, പേര് വിളിച്ച് ദേവയാനി, ഒരുപാട് ജാഡ കാണിക്കരുത് വാടീയെന്ന് പറയും,’ എന്നാണ് ഖുശ്ബു പറഞ്ഞത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്