'ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം' ഉളുപ്പുണ്ടോ നിങ്ങള്‍ക്ക് ; ജാക്ക് ആന്‍ഡ് ജില്ലിനെ വിമര്‍ശിച്ച് സംവിധായിക കുഞ്ഞില മാസിലാമണി

മഞ്ജു വാര്യര്‍ നായികയായെത്തിയ ‘ജാക്ക് ആന്‍ഡ് ജില്ലി’ന്റെ ഒടിടിയിലും റിലീസ് ചെയ്തതോടെ നിരവധി വിമര്‍ശനങ്ങളാണ് ചിത്രം നേരിടുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായിക കുഞ്ഞില മാസിലാമണി.

സിനിമയ്ക്ക് വേണ്ടി പണം മുടക്കിയവരെ മടല് വെട്ടി അടിക്കണം എന്നും മനുഷ്യരെ വിഡ്ഢികളാക്കുകയാണോ എന്നും കുഞ്ഞില വിമര്‍ശിച്ചു. സിനിമ ചെയ്യാന്‍ ആഗ്രഹിച്ച് നടക്കുന്ന ആളുകളുടെ ഇടയിലെ ഏറ്റവും മോശം കഥയ്ക്ക് പോലും ഇതിനേക്കാള്‍ സത്യസന്ധതയും നിലവാരവും ഉണ്ടാവും എന്ന് ഉറപ്പുള്ളപ്പോള്‍, എല്ലാ പ്രിവിലേജും ഉള്ള ആളുകള്‍ ഇങ്ങനെയുള്ള സിനിമകള്‍ എടുക്കുന്നതില്‍പ്പരം അശ്ലീലമില്ല എന്നും കുഞ്ഞില ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുഞ്ഞില മാസിലാമണിയുടെ ഫേസ്ബുക്ക് കുറിപ്പ്

ഞാന്‍ ജാക്ക് ആന്റ് ജില്‍ സിനിമ മുഴുവന്‍ ഇരുന്ന് കണ്ടു. അതിന് തന്നെ വേണം ഒരു പ്രത്യേക കഴിവ്. പക്ഷേ ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ തീരുമാനിച്ച് അതിന് പൈസ ഇറക്കാന്‍ ആളുകളെ സമീപിക്കാനാണ് ഏറ്റവും കഴിവ് വേണ്ടത്. ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം. എന്താ ഇവരുടെ ഒക്കെ വിചാരം? മനുഷ്യരൊക്കെ വിഡ്ഢികളാണെന്നോ? ഉളുപ്പുണ്ടോ നിങ്ങക്ക്? പൈസയ്ക്ക് പഞ്ഞമില്ല. കോണ്ടാക്ട്‌സ്, കണക്ഷന്‍സ് ഒന്നിനും ഒരു കുറവുമില്ല. അഭിനയിക്കാന്‍ വലിയ താരങ്ങളുടെ ഡേറ്റ് കിട്ടാന്‍ പ്രയാസമില്ല. എന്നിട്ട് ഇതൊന്നും ഇല്ലാതെ സിനിമ എടുക്കാന്‍ അലഞ്ഞലഞ്ഞ് നടക്കുന്ന ഒരു വലിയ വിഭാഗം ആള്‍ക്കാരുള്ള ഒരു സ്ഥലത്തിരുന്ന് ഈ ധൂര്‍ത്ത് ചെയ്യാന്‍ എങ്ങനെ ധൈര്യം വരുന്നു?

കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുമ്പോ ഭക്ഷണം വേസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് പറയുന്ന മാതാപിതാക്കളോട് എനിക്ക് വലിയ യോജിപ്പൊന്നുമില്ല. എന്നാല്‍ സിനിമ ചെയ്യാന്‍ ആഗ്രഹിച്ച് നടക്കുന്ന ആളുകളുടെ ഇടയിലെ ഏറ്റവും മോശം കഥയ്ക്ക് പോലും ഇതിനേക്കാള്‍ സത്യസന്ധതയും നിലവാരവും ഉണ്ടാവും എന്ന് ഉറപ്പുള്ളപ്പോള്‍, എല്ലാ പ്രിവിലേജും ഉള്ള ആളുകള്‍ ഇങ്ങനെയുള്ള സിനിമകള്‍ എടുക്കുന്നതില്‍പ്പരം അശ്ലീലമില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ