'നായിക ആരായാലും കുഴപ്പമില്ല, പക്ഷേ ആ സിനിമ റിമേക്ക് വന്നാൽ ഞാൻ ഉറപ്പായും ചെയ്യും അത്ര കരയിപ്പിച്ചിട്ടുണ്ട്';കുഞ്ചാക്കോ ബോബൻ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. തന്റെ ആദ്യകാല സിനിമകളെ കുറിച്ചും അവയിൽ റീമേക്കിന് ഒരു അവസരം വന്നാൽ താൻ ചെയ്യുന്ന സിനിമയെപ്പറ്റിയും തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ഇപ്പോൾ. പേർളി മണിഷോയിലാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി തുറന്ന് സംസാരിച്ചത്.

അനിയത്തിപ്രാവ്, പ്രിയം, നിറം ഇതിൽ ഏതു സിനിമയുടെ റീമേക്ക് ചെയ്യാൻ അവസരം കിട്ടിയാൽ നോക്കാതെ പെട്ടെന്ന് ചെയ്യുന്ന സിനിമ ഏതെന്ന് പേർളി ചോദിച്ചതിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. റീമേക്കിന്  ഒരു അവസരം വന്നാൽ ഉറപ്പായും അനിയത്തിപ്രാവ് ചെയ്യും.

തന്റെ ആദ്യകാല അഭിനയം കണ്ടു പലപ്പോഴും തനിക്ക് തന്നെ കരച്ചിൽ വന്നിട്ടുണ്ട് ഇതൊക്കെയാണോ താൻ കാണിച്ചു കൂട്ടിയതെന്ന് പലപ്പോഴും ഓർക്കാറുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. അതുകൊണ്ടു തന്നെ ഒരു അവസരം കിട്ടിയാൽ ഉറപ്പായും അനിയത്തിപ്രാവിന്റെ റീമേക്ക് ചെയ്യും. നായിക ആരായാലും തനിക്ക് കുഴപ്പമില്ലെന്നും തന്റെ അഭിനയം കൂടുതൽ മെച്ചപ്പെടുത്താനാണ് റീമേക്ക് ചെയ്യുന്നതെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ന്നാ താൻ കേസ് കൊടാ’ണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടിയിരിക്കുന്നത്.  ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ സിനിമകൾക്കു ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ന്നാ താൻ കേസ് കൊട്.

Latest Stories

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ