'അപ്പാ ആ ബ്രോക്കോളി ഇങ്ങെടുക്കൂ...!, ഞാനൊക്കെ ബ്രോക്കോളി കേട്ട് തുടങ്ങിയത് കോളേജിൽ പഠിക്കുന്ന കാലത്താണ്'; അവതാരകന്റെ ചോദ്യത്തിന് ത​ഗ്​ മറുപടിയുമായി കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബന്‍ വ്യത്യസ്ത ഗെറ്റപ്പുമായെത്തിയ ചിത്രമായിരുന്ന ‘ന്നാ താന്‍ കേസ് കൊട്’. സിനിമ സൂപ്പർ ഹിറ്റായി മാറിയതിന് പിന്നാലെ നടന്ർ  മകൻ ഇസഹാക്കിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

ഇസഹാക്കിന് ഏറ്റവും ഇഷ്ടമുള്ളത് ട്രക്കുകളാണ്. അവന് ട്രക്കുകളെ കുറിച്ച് നന്നായി അറിയുകയും ചെയ്യാം. അവനോട് ട്രക്കുകളെ കുറിച്ച് പറയുമ്പോൾ ചുമ്മാ ട്രക്ക് എന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും അത് ഏത് ട്രക്കാണെന്ന് കൃതമായി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ട്രെയിലർ ട്രക്കാണോ, ​ഗാർബേജ് ട്രക്കാണോ, കണ്ടെയ്നർ‌ ട്രക്കാണോ എന്നൊക്കെ വിശദീകരിച്ച് പറയണം ഇല്ലെങ്കിൽ അവൻ പ്രശ്നമുണ്ടാക്കുമെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു. നമ്മൾ പറയുമ്പോൾ തെറ്റിയാൽ അവൻ തിരുത്തി തരും.

എല്ലാത്തിനും അവൻ സ്പേസിഫിക്കാണ്. ഒരു ദിവസം വീട്ടിൽ പച്ചക്കറിയെക്കുറിച്ച് സംസാരിക്കുന്നതിനിടെയിൽ മകൻ വന്ന്  അപ്പാ ആ ബ്രോക്കോളി ഇങ്ങെടുക്കൂവെന്ന് പറഞ്ഞു. ആദ്യം താൻ അത്ഭുതപെട്ടു

വല്ല തക്കാളി എന്നൊക്കെയാണ് പറഞ്ഞതെങ്കിൽ താൻ‌ അം​ഗീകരിച്ചേനെ. താനൊക്കെ ബ്രോക്കോളിയെന്ന് കേട്ട് തുടങ്ങിയത് കോളജിൽ എത്തിയ സമയത്താണ്. അതാണ് താൻ പറഞ്ഞത് ഇപ്പോഴത്തെ പിള്ളേർ ഭയങ്കര സ്പെസിക്കാണ്. അതുകൊണ്ട് തന്നെ നമ്മൾ നന്നായി അപ്ടേറ്റഡാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി