റേപ്പ് ചെയ്യുമ്പോള്‍ സാരി പൊക്കല്ലേയെന്ന് ചിലര്‍ പറയും, ചേട്ടന് അമ്മയും പെങ്ങളുമില്ലേയെന്നാണ് സുഹാസിനി ചോദിച്ചത്; തുറന്ന് പറഞ്ഞ് കുണ്ടറ ജോണി

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് കുണ്ടറ ജോണി. താന്‍ ചെയ്ത ബലാത്സംഗ സീനുകളെ കുറിച്ച്് നടന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ഒരു സമയത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗ സീനുകള്‍ ചെയ്തത് താനായിരുന്നു എന്നാണ് കുണ്ടറ ജോണി പറയുന്നത്.

അന്ന് കൂടുതല്‍ ബലാത്സംഗ സീനുകള്‍ ചെയ്തത് ഞാനായിരുന്നു. ആ ഒരു കാലഘട്ടത്തില്‍ യംഗ് വില്ലനായി ഞാനേ ഉണ്ടായിരുന്നുള്ളൂ. പിന്നെയാണ് ഭീമന്‍ രഘുവും ക്യാപ്റ്റന്‍ രാജുവുമൊക്കെ വരുന്നത്. അങ്കച്ചമയം എന്ന പടത്തിലെ ബലാത്സംഗ സീന്‍ ഏറെ വേദനിപ്പിച്ചു. ഒരു കുട്ടിയെ റേപ്പ് ചെയ്യുന്ന സീനാണ്.

എട്ടൊന്‍പത് വയസുള്ള കുട്ടിയാണ്. എട്ടൊന്‍പത് വയസുള്ള കുട്ടികളെയൊക്കെ നമ്മള്‍ ലാളിക്കുന്നതല്ലേ, റേപ്പ് ചെയ്യുന്നത് ശരിയാകുമോയെന്ന് സംവിധായകനോട് ചോദിച്ചു. ആ സീന്‍ ഒഴിവാക്കാന്‍ പറഞ്ഞെങ്കിലും, ചേട്ടന്റെ ആ ക്രൂരത കാണിക്കാന്‍ ഇത് വേണമെന്ന് പറഞ്ഞു എന്നാണ് കുണ്ടറ ജോണി പറയുന്നത്.

നടി സുഹാസിനിയെ റേപ്പ് ചെയ്യുന്ന സീനിനെ കുറിച്ചും നടന്‍ പറയുന്നുണ്ട്. കൊടേക്കനാലിലെ ഒരു പാര്‍ക്കില്‍ വച്ചാണ് റേപ്പ് ചെയ്യുന്നത്. ടൂറിസ്റ്റ് വണ്ടികളും ആളുകളുമൊക്കെ ചുറ്റുമുണ്ട്. സുഹാസിനി തമിഴില്‍ വലിയ താരവുമാണ്.

ഞാന്‍ സുഹാസിനിയോട് ചോദിച്ചു എന്തെങ്കിലും പറയാനുണ്ടോയെന്ന്. ജോണി ചേട്ടന് സിസ്റ്റേഴ്സ് ഇല്ലേന്നായിരുന്നു സുഹാസിനിയുടെ മറുപടി. വേറൊന്നും പറഞ്ഞില്ല. ചിലര്‍ റേപ്പ് സമയത്ത് സാരി പൊക്കല്ലേ എന്നൊക്കെ പറയും എന്നാണ് കുണ്ടറ ജോണി ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ